Advertisment

ചിറ്റയം ഗോപകുമാറിന് ഓഫീസില്‍ സ്വീകരണം നല്‍കി ; എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മാവേലിക്കര : എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് ഓഫീസില്‍ സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ പിരിച്ചുവിട്ടു. എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് ഇടതു സ്ഥാനാര്‍ത്ഥിക്ക് യൂണിയന്‍ ഓഫീസില്‍  സ്വീകരണം നല്‍കിയതിന്റെ പേരില്‍ പിരിച്ചു വിട്ടത്.

Advertisment

publive-image

15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികെയുള്ള അംഗങ്ങളെ ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങല്‍ രാജിവെച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും, അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.

യുഡിഎഫിനും ബിജെപിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്‍രെ നിര്‍ദേശം തള്ളിയാണ് ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദും നാല് അംഗങ്ങളുമാണ് നേതൃത്വത്തിന്റെ രാഷ്ട്രീയനിലപാട് ചോദ്യം ചെയ്തത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബിജെപിക്കും ചിലയിടങ്ങളില്‍ യുഡിഎഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

Advertisment