Advertisment

ചിറ്റൂര്‍ നഗരസഭ കഴിഞ്ഞ 3 മാസമായി ഡി കാറ്റഗറിയിൽ തുടരുന്നത് ഭരണ സമിതിയുടെ പിടുപ്പുകേട് : പ്രതിപക്ഷ നേതാവ് കെ.സി പ്രീത്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ചിറ്റൂർ: നഗരസഭയിൽ കഴിഞ്ഞ 3 മാസമായി ഡി കാറ്റഗറിയിൽ തുടരുകയാണ്. ഇത് ഭരണ സമിതിയുടെ പിടുപ്പുകേടുകൊണ്ടുമാത്രമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ. സി.പ്രീത് കൗൺസിൽ യോഗത്തിൽ പറഞ്ഞു.

ഇതുമൂലം നഗരസഭയിലെ ജനങ്ങളും, വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. 90 ദിസമായി കടകൾ അടഞ്ഞുകിടക്കുന്നു. ചില കടകൾ കേവലം 3 ദിവസം മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. വ്യാപാരി സമൂഹം വളരെയധികം പ്രയാസങ്ങൾ നേരിടുകയാണ്.

ഡി കാറ്റഗറിയിൽ കടകൾ തുറക്കുവാൻ പാടില്ലെന്നത് സർക്കാർ നിർദ്ദേശമാണ്. പക്ഷേ ഡി കാറ്റഗറിയിൽ തുടരുന്നത് നഗരസഭയുടെ വീഴ്ച്ചകൊണ്ടാണെന്നിരിക്കെ അതിന്റെ ദുരിതം വ്യാപാരികളും, ജനങ്ങളും നേരിടേണ്ടിവരുന്നത് ശരിയായ നടപടിയല്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ചു.

അതുകൊണ്ടുതന്നെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കട വാടകയും, നികുതിയും 3 മാസത്തേക്ക് ഒഴുവാക്കി നൽകണമെന്നും കെ. സി.പ്രീത് ആവശ്യപ്പെട്ടു.

palakkad news
Advertisment