Advertisment

കുടിവെള്ള പ്രശ്നവും കാർഷിക പ്രശ്നങ്ങളും പരിഹരിക്കാനായതാണ് ഭരണ നേട്ടമെന്ന് ചിറ്റൂർ എൽ.ഡി.എഫ് എംഎൽഎ സ്ഥാനാർത്ഥി കെ കൃഷ്ണൻകുട്ടി: നടക്കാതെ പോയ കാർഷിക ഗവേഷണ കേന്ദ്രം തിരിച്ചു കൊണ്ടുവരുകയാണ് തൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്ചുതൻ: വികസന മുരടിപ്പിനിടയാക്കിയത് ഏട്ടൻമാരുടെ ഭരണമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി വി. നടേശൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കാലാകാലങ്ങളായുള്ള കുടിവെള്ള പ്രശ്നവും കാർഷിക പ്രശ്നങ്ങളും പരിഹരിക്കാനായതാണ് ഭരണ നേട്ടമെന്ന് ചിറ്റൂർ എൽ ഡി എഫ് എംഎൽഎ സ്ഥാനാർത്ഥി കെ കൃഷ്ണൻകുട്ടി. ചിറ്റൂരിൽ നടക്കാതെ പോയ കാർഷിക ഗവേഷണ കേന്ദ്രം തിരിച്ചു കൊണ്ടുവരുകയാണ് തൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്ചുതൻ.

Advertisment

publive-image

ചിറ്റൂരിലെ വികസന മുരടിപ്പിനിടയാക്കിയത് ഏട്ടൻമാരുടെ ഭരണമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി വി നടേശൻ - പ്രസ്സ് ക്ലബിൻ്റെ സ്ഥാനാർത്ഥി സംവാദത്തിൽ സംസാരിക്കുകയായിരുന്നു മൂവരും.

പറമ്പിക്കുളം ആളയാർ പദ്ധതിയിൽ നിന്ന് ഒരു പരിധി വരെ ജലം ലഭ്യമാക്കാൻ സാധിച്ചു. മഴക്കാലത്തുപോലും ടാങ്കർ വെള്ളത്തെ ആശ്രയിക്കുന്നതും ഒരു പരിധി വരെ ഒഴിവാക്കാനായി. വിദ്യാഭാസ സ്ഥാപനങ്ങൾ നവീകരിക്കാനായതും തൻ്റെ നേട്ടമാണെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു .

publive-image

പതിനഞ്ച് വർഷം മുമ്പ് തുടങ്ങി വെച്ച പദ്ധതികളാണ് മണ്ഡലങ്ങളിൽ ചെലത്. നെല്ല് സംഭരണം, നാളികേര താങ്ങുവിലയും സംഭരണവും കാർഷിക ഗവേഷണ കോളേജ് , തൊഴിലധിഷ്ഠിത പദ്ധതികൾ എന്നിവയിലൂന്നിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ദീർഘവീക്ഷണത്തോടെ അഞ്ചു വർഷം മുമ്പ് ആരംഭിച്ച പല പദ്ധതികൾക്കും തുടർച്ചയുണ്ടായിട്ടില്ലെന്നും സുമേഷ് അച്ചുതൻ പറഞ്ഞു.

ചിറ്റൂർ മണ്ഡലത്തിലെ വികസന മുരടിപ്പിന് ആധാരം എട്ടൻമാരുടെ ഭരണമാണ് ' കേന്ദ്ര സർക്കാരിൻ്റെ ജലജീവൻ മിഷനെ ഇടതു സർക്കാർ സ്വന്തം പോക്കറ്റിലാക്കിയാണ് ഇടതു സ്ഥാനാർത്ഥി അവതരിപ്പിക്കുന്നത്. ഭവന പദ്ധതികളിലും ഇരട്ടത്താപ്പാണ് ഇടതു വലതു മുന്നണികൾ സ്വീകരിക്കുന്നത് 'ചിറ്റൂരിന് മാത്രമായി ഒരു ഡാം എന്നതിന് പ്രാമുഖ്യം നൽകും: ഇതെല്ലാം ഏറ്റെടുക്കുന്ന ജനങ്ങളുടെ വിശ്വാസം തൻ്റെ വിജയം ഉറപ്പാക്കിയെന്നും വി നടേശൻ പറഞ്ഞു: പ്രസ്സ് ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ , പ്രസിഡണ്ട് നഹ എന്നിവർ സംസാരിച്ചു.

Advertisment