Advertisment

കോബ്രയിലെ ന്യൂ ലുക്കുമായി ചിയാന്‍ വിക്രം

author-image
ഫിലിം ഡസ്ക്
New Update

ചിയാന്‍ വിക്രം ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസാണ് സംവിധായകന്‍ അജയ് ഗണമുത്തു സോഷ്യല്‍മീഡിയയില്‍ ഒരുക്കിയത്. തന്റെ പുതിയ ചിത്രത്തിലെ നായകന്റെ ലുക്ക് അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു. കോബ്ര എന്ന സിനിമയിലെ നായകനെയാണ് അജയ് ആരാധകര്‍ക്കായി പങ്കുവെച്ചത്.

Advertisment

publive-image

അജയ് സംവിധാനം ചെയ്യുന്ന കോബ്രയില്‍ ചിയാന്‍ വിക്രം ആണ് നായകനായി എത്തുന്നത്. എന്നാല്‍ താരത്തിന്റെ പുതിയ രൂപമാറ്റം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ പുതിയ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. പുതിയ ചിത്രത്തില്‍ വിക്രമാണെന്ന് പോലും തിരിച്ചറിയാത്ത രീതിയാലാണ് രൂപമാറ്റം.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കോബ്രയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയോടെയാണ് സംവിധായകന്‍ ചിയാന്റെ പുതിയ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

chiyan vikram
Advertisment