Advertisment

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും കോറിയോഗ്രാഫര്‍ ധനശ്രീ വര്‍മ്മയും വിവാഹിതരായി

New Update

publive-image

Advertisment

ഗുരുഗ്രാം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും പ്രമുഖ കോറിയോഗ്രാഫറും യൂട്യൂബറുമായ ധനശ്രീ വര്‍മ്മയും വിവാഹിതരായി. ഗുരുഗ്രാമിലെ കര്‍മ ലേക്ക് റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഐവറി ഷെര്‍വാണിയും മെറൂണ്‍ തലപ്പാവുമായിരുന്നു ചാഹലിന്റെ വേഷം. മെറൂണ്‍ ലെഹെംഗയായിരുന്നു ധനശ്രീ ധരിച്ചിരുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.

ധനശ്രീയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ ഓഗസ്റ്റില്‍ ചാഹല്‍ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. 'ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളിരുവരും 'യെസ്' പറഞ്ഞു' എന്ന കുറിപ്പോടെയായിരുന്നു വിവാഹനിശ്ചയ വാര്‍ത്ത ചാഹല്‍ പുറത്തുവിട്ടത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഡാന്‍സ് പഠിക്കാനുള്ള ആഗ്രഹവുമായി ധനശ്രീയെ ചാഹല്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരുടെയും ബന്ധം ശക്തമാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് ധനശ്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisment