Advertisment

ചൗകിദാര്‍ നരേന്ദ്രമോദി : സോഷ്യല്‍ മീഡിയയില്‍ പേര് മാറ്റ് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ ആണ് താന്‍ എന്ന് പറഞ്ഞത് നരേന്ദ്ര മോദിയാണ്.  കാവല്‍ക്കാരന്‍ എന്നതിന്‍റെ ഹിന്ദി വാക്കായ 'ചൗകിദാര്‍' സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

Advertisment

publive-image

രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ ആണ് താനെന്നും തനിക്കൊപ്പം നില്‍ക്കുന്നവരെല്ലാം രാജ്യത്തിന്‍റെ കാവല്‍ക്കാര്‍ ആണെന്നും ഉള്ള സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രിയിലൂടെ ബിജെപി .

ചൗകിദാര്‍ ക്യാംപയിന്‍ ആരംഭിച്ച ബിജെപി പരസ്യചിത്രങ്ങള്‍ ഒരുക്കി. രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ തനിച്ചല്ല, അയാള്‍ക്കൊപ്പം ഞാനുമുണ്ട് എന്നതാണ് പരസ്യങ്ങളിലെ വാക്യം. ഇതിനിടയ്‍ക്ക് ട്വിറ്ററില്‍ തങ്ങളുടെ ഹാന്‍ഡിലിന്‍റെ പേരും ബിജെപി നേതാക്കള്‍ മാറ്റി.

https://twitter.com/ANI/status/1107163164897169408/photo/1

എല്ലാവരുടെയും പേരിന് മുന്‍പ് ചൗകിദാര്‍ എന്നാണ് പുതിയ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, റെയില്‍വെ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ഉടനടി തങ്ങളുടെ പേരിന് മുന്‍പ് ചൗകിദാര്‍ എന്ന് ചേര്‍ത്തു. ആയിരക്കണക്കിന് ബിജെപി ഉപയോക്താക്കളും തങ്ങളുടെ പേരിന് മുന്‍പ് ചൗകിദാര്‍ എന്ന് ചേര്‍ത്തിട്ടുണ്ട്.

Advertisment