Advertisment

ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ ജമൈക്കയിലുമെത്തി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കൈ കൂപ്പി ക്രിസ് ഗെയ്ല്‍; വീഡിയോ

New Update

publive-image

ജമൈക്ക: ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്‍ തന്റെ മാതൃരാജ്യമായ ജമൈക്കയില്‍ എത്തിയതിന് നന്ദി അറിയിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍.

‘ഞങ്ങൾക്ക് വാക്സീൻ എത്തിച്ചു നൽകിയതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യ സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. വളരെയധികം നന്ദി. ഞങ്ങള‍ നിങ്ങളെ അഭിനന്ദിക്കുന്നു’– എന്നാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഗെയ്ൽ പറഞ്ഞത്. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

ക്രിക്കറ്റ് താരം ആൻഡ്രെ റസ്സെലും ജമൈക്കൻ പ്രധാനമന്ത്രി ആൻ്ഡ്രൂ ഹോൾനെസും ഇന്ത്യക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Advertisment