Advertisment

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്മസ്- നവവത്സരാഘോഷം ജനുവരി 5-ന്, ഡോ. സി.കെ. നായര്‍ മുഖ്യാതിഥി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ്, നവവത്സരാഘോഷങ്ങള്‍ ജനുവരി 5 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് പാരിഷ് ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Advertisment

publive-image

കലാപരിപാടികള്‍, ഡിന്നര്‍ എന്നിവക്ക് പുറമെ കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച സ്‌പെല്ലിംഗ് ബി സ്പീച്ച് മത്സരങ്ങളില്‍ ജേതാവായവര്‍ക്കുള്ള ട്രോഫികളും അവാര്‍ഡുകളും ചടങ്ങില്‍വെച്ച് മല്‍കുന്നതാണ്.ഈ വര്‍ഷത്തെ ക്രിസ്തുമസ് സന്ദേശം നല്‍കുന്നത് ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും, സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഡോ സി കെ നായരാണ്.

സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ എല്ലാവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ദാനിയേല്‍ കുന്നേല്‍, ഐ സി ഇ സി പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവര്‍ അറിയിച്ചു.

Advertisment