Advertisment

കാളിയാർ സെന്‍റ് മേരിസ് എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ക്രിസ്മസ് ആഘോഷം നടത്തി

New Update

publive-image

Advertisment

കാളിയാര്‍: കാളിയാർ സെന്റ് മേരിസ് എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് പാപ്പാ, എയ്ഞ്ചൽ, നസ്രാണിമങ്ക, നസ്രാണി കേസരി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ കുട്ടികൾ ക്രിസ്മസിനെ എതിരേറ്റു.

ക്രിസ്മസ് പതിപ്പിന് വേണ്ടി ഡിസംബർ മാസം തുടങ്ങിയപ്പോൾ മുതൽ അധ്യാപകർ നിർദേശങ്ങൾ നൽകി. അതനുസരിച്ച് കുട്ടികൾ ക്രിസ്മസ് പതിപ്പിന്റെ പേജുകൾ തയ്യാറാക്കി. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് ക്രിസ്മസുമായി ബന്ധപ്പെട്ട കൂടുതൽ പേജുകൾ ഉൾപ്പെടുത്തിക്കൊണ്ട് ജിംഗിൾ ബെൽസ് 2020 എന്ന ക്രിസ്മസ് പതിപ്പ് ഉണ്ടാക്കി വീടുകളിൽ പ്രകാശനവും നടത്തി.

കുട്ടികളുടെ ആഘോഷത്തോടൊപ്പം അധ്യാപകരും ആഘോഷത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. മിന്നാമിന്നി എന്ന ഗാനത്തിന് ചുവടുവച്ച് അദ്ധ്യാപകർ തയ്യാറാക്കിയ ആൽബം കുട്ടികളെ സ്കൂൾ അന്തരീക്ഷത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചു. വീടുകളിലിരുന്നുകൊണ്ടു തന്നെ എല്ലാ വർഷത്തെയും പോലെ ക്രിസ്മസ് പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത് കുട്ടികളിൽ വലിയ സന്തോഷം ഉളവാക്കി.

idukki news
Advertisment