Advertisment

മലമ്പുഴ ജില്ലാ ജയിലിൽ ക്രിസ്മസ് ആഘോഷം നടത്തി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ജില്ല ജയിലിലെ ക്രിസ്മസ് ആഘോഷം പാലക്കാട് രൂപതാ മെത്രാൻ മാർ ജേക്കബ് മാനത്തോടത്ത് ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നൽകി. സൂപ്രണ്ട് കെ.അനിൽ കുമാറുമായി ചേർന്ന് കേക്ക് മുറിച്ച് അന്തേവാസികൾക്ക് നൽകി.

Advertisment

publive-image

ജീസസ് ഫ്രട്ടേണിറ്റി ഭാരവാഹിഫാ. മാർട്ടിൻ തട്ടിൽ .. യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ലാലു ഓലിക്കൽ , ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, അസി. സൂപ്രണ്ട് മിനിമോൾ എന്നിവർ സംസാരിച്ചു.

യുവക്ഷേത്ര കോളേജ് സൈക്കോളജി വിദ്യാർത്ഥിനികൾ അവതരിപ്പിച്ചകരോൾ ഗാനങ്ങളും കലാപരിപാടികളും ഉണ്ടായി.. കോളേജിന്റെ സംഭാവനയായി 100 പ്ലാസ്റ്റിക്ക് ചെയറുകൾ നൽകി.

christmas celebration
Advertisment