Advertisment

ക്രിസ്മസ് ദിനത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ ദുബായിൽ കാറപകടത്തിൽ മരിച്ചു ; അപകടം ക്രിസ്മസ് അവധിക്ക് പരസ്പരം കാണാൻ ദുബായിൽ എത്തിയപ്പോൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: സ്കൂളിലെ പൂർവ വിദ്യാർഥികളായ രണ്ട് മലയാളി വിദ്യാർഥികൾ കാറപകടത്തിൽ ദാരുണാന്ത്യം. ക്രിസ്മസ് ദിനത്തിൽ പുലർച്ചെയാണ് ദുരന്തമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ ശരത് കുമാർ, രോഹിത് കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Advertisment

publive-image

കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചക്ക് ശേഷം രോഹിത്തിനെ വീട്ടിലാക്കാൻ ശരത് കാറോടിച്ച് പോകുന്ന വഴിക്കായിരുന്നു അപകടം.

ദുബായിലെ ഡൽഹി പ്രൈവറ്റ് സ്കൂളിലെ മുൻ വിദ്യാർഥികളായിരുന്നു ഇരുവരും. ശരത് അമേരിക്കയിലും രോഹിത് ഇംഗ്ലണ്ടിലും ഉപരിപഠനം നടത്തിവരികയായിരുന്നു. അവധിയായതിനാൽ കഴിഞ്ഞ ദിവസം ഇരുവരും ദുബായിൽ വച്ച് കാണാൻ തീരുമാനിക്കുകയായിരുന്നു.

കാറപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരവരും മരിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment