Advertisment

ഡിഎംഎ വിനയ് നഗർ ,കിദ്വായ് നഗർ ഏരിയയുടെ ക്രിസ്മസ് നവവത്സരാഘോഷം 19 ന്

New Update

ന്യൂഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ (DMA ) വിനയ് നഗർ ,കിദ്വായ് നഗർ ഏരിയയുടെ ക്രിസ്മസ് നവവത്സരാഘോഷം 19 നു ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ആർ കെ പുരം സെക്ടർ 4 -ഇൽ ഉള്ള DMA സമുച്ചയത്തിൽ വച്ച് നടക്കും.

ഡിഎംഎ പ്രസിഡന്‍റ് കെ . രഘുനാഥ് പരിപാടികൾ ഉത്ഘാടനം ചെയ്യും , റെവ . ഡോക്ടർ പയസ് മലേകണ്ടത്തില്‍ സന്ദേശം നൽകും. ഡിഎംഎ സെക്രട്ടറി സി ചന്ദ്രൻ , പ്രസംഗിക്കും .

ഏറിയ ചെയര്മാന് സാജൻ ചെറിയാൻ അധ്യക്ഷത വഹിക്കും വിവിധ കലാപരിപാടികൾ , കേക്ക് വിതരണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും .

christmas
Advertisment