Advertisment

സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹ വിരുന്നും നടന്നു

New Update

എടത്വ:ചിക്കാഗോ യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ തലവടി സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹവിരുന്നും നടന്നു.

Advertisment

publive-image

സൗഹൃദ സംഗമം തോമസ് ചാണ്ടി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ തോമസ് കെ.തോമസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യം ക്രിസ്മസ് സന്ദേശം നല്കി.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്,സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, ജോണിക്കുട്ടി തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.

ബിനോയി തോമസിൻ്റെ നേതൃത്വത്തിൽ ഉള്ള യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ ടീം അംഗങ്ങളായ പ്രശാന്ത് പുതുക്കരി, സാദിക് ആലപ്പുഴ, ഓമനക്കുട്ടൻ, സൈനു എടത്വ, വിജയൻ തിരുവല്ല, റിബി എടത്വ, മുരളിദാസ്, സുകു, പ്രിയ കോട്ടയം നേതൃത്വത്തിൽ സംഗീത് വിരുന്ന് നടന്നു.

publive-image

.സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തന മനസ്ഥിതി ഉള്ളവരുടെ സഹകരണത്തോടെ അന്തർദ്ദേശിയ തലത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ.

christmas
Advertisment