Advertisment

' ചർച്ച് ഓഫ് നേറ്റിവിറ്റി ' - യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തെക്കുറിച്ചറിയാന്‍ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

' ചർച്ച് ഓഫ് നേറ്റിവിറ്റി ' - യെരുശലേമിൽ നിന്ന് 10 കി.മീറ്ററകലെ സെൻട്രൽ വെസ്റ്റ് ബാങ്കിൽ സ്ഥിതിചെയ്യുന്ന Church Of Nativity ആണ് ക്രിസ്തുദേവന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത്. AD 339 ൽ നിർമ്മിക്കപ്പെട്ട ഈ ആരാധനാലയം പിന്നീട് തകർക്കപ്പെടുകയും വീണ്ടും പുനർനിർമ്മിക്കുകയുമായിരുന്നു.

Advertisment

ചർച്ചിനുള്ളിൽ മാർബിൽ നിർമ്മിതമായ പ്രതലത്തിൽ വെള്ളിയിൽത്തീർത്ത വൃത്താകൃതിയിലുള്ള നക്ഷത്രം നിർമ്മിച്ചിട്ടുണ്ട്. ( വെള്ളിനക്ഷത്രം) ഇവിടെയാണ് ക്രിസ്തുദേവൻ ഭൂജാതനായതെന്നാണ് കരുതപ്പെടുന്നത്.

ഇവിടെത്തന്നെയുള്ള മറ്റൊരു പ്രധാനസ്ഥലമാണ് 'മിൽക്ക് ഗ്രീറ്റോ' . മദർ മേരി ഹെറോദോസിന്റെ സൈന്യത്തിൽനിന്നും ക്രിസ്തുവിനെ ഒളിവിൽ പാർപ്പിച്ചു മുലയൂട്ടിയ സ്ഥലമാണിതെന്നു കരുതപ്പെടുന്നു.

ലോകത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങൾ എല്ലാം ഡിസംബർ 25 നല്ല നടക്കുന്നത്. ഗ്രീക്ക് സിറിയൻ ഓർത്തോ ഡോക്സ് വിഭാഗങ്ങൾ എല്ലാ വർഷവും ജനുവരി 6 നാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്. അർമേനിയൻ ഓർത്തോഡോക്സ് വിഭാഗങ്ങൾ ജനുവരി 19 നാണ് ക്രിസ്തുമസ്സ് ആഘോഷങ്ങൾ നടത്തിവരുന്നത്.

ചിത്രങ്ങൾ

1. ക്രിസ്തു ജനിച്ചുവീണ സ്ഥലം

publive-image

2. ചർച് ഓഫ് നേറ്റിവിറ്റിയുടെ കവാടം

publive-image

3. ചർച് ഓഫ് നേറ്റിവിറ്റി

publive-image

4. ബത്‌ലേഹെമിലെ ചർച് ഓഫ് നേറ്റിവിറ്റിയുടെ പുറത്തുള്ള ദൃശ്യം

publive-image

5. ക്രിസ്തുവിനെ അമ്മയായ മേരി ഒളിപ്പിച്ചു മുലയൂട്ടിയ മിൽക്ക് ഗ്രീറ്റോ

publive-image

kanappurangal
Advertisment