Advertisment

ലോക്ക് ഡൗണിനെ തുടർന്ന് അടച്ച സെൻ്റ് തോമസ് ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക 121 ദിവസത്തിനു ശേഷം തുറന്നു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

നിരണം:ലോക്ക് ഡൗണിനെ തുടർന്ന് ഏർപെടുത്തിയ നിയന്ത്രണം മൂലം അടച്ച സെൻ്റ് തോമസ് ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ഇന്നലെ വിശ്വാസികൾക്കായി തുറന്ന് കൊടുത്തു.കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചാണ് ആരാധനാലയം തുറന്നതെന്ന് ഇടവക വികാരി റവ.ഫാദർ ഷിജു മാത്യം പറഞ്ഞു.

121 ദിവസങ്ങൾക്ക് ശേഷം ശേഷം ആണ് ആരാധനാലയം തുറന്നത്. 10 വയസിനു താഴെ ഉള്ളവരും 60 വയസ്സിന് മുകളിലുള്ളവരും എത്തിയിരുന്നില്ല.റവ.ഫാദർ ജയിംസ് ജോയിയുടെ നേതൃത്വത്തിൽ കുർബാന അർപ്പിച്ചു..റവ.ഫാദർ ഷിജു മാത്യം മുഖ്യ പ്രഭാഷണവും ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുളയും മധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം നല്കി.ഡീക്കൻ ജോബി ജോൺ സഹകാർമ്മികത്വം വഹിച്ചു.

ആരാധനാലയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇടവക കമ്മിറ്റി അംഗം പോൾ സി. വർഗ്ഗീസ് ,അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികളുടെ ശരീരതാപനില പരിശോധിച്ചു'

church open
Advertisment