Advertisment

ആശ്രമത്തില്‍ നിന്ന് കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം 'കൈലാസത്തില്‍' ഉണ്ടെന്ന് പൊലീസ്; ഇവര്‍ക്ക് ചട്ണി മ്യൂസിക്കില്‍ പ്രാവീണ്യം; പെണ്‍കുട്ടികള്‍ പറയുന്നതും ഇവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും പൊലീസ്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് 2015 മുതല്‍ കാണാതായെന്ന് പറയപ്പെടുന്ന സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പൊലീസ്. കഴിഞ്ഞ വര്‍ഷം താന്‍ ഒരു കരീബിയന്‍ ദ്വീപ് വാങ്ങിയതായും അതിന് കൈലാസം എന്ന് പേരിട്ടതായും നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു.

നിത്യാനന്ദയ്‌ക്കൊപ്പമുള്ള സഹോദരിമാര്‍ ചട്ട്ണി മ്യൂസിക്കില്‍ പ്രാവീണ്യം നേടിയതായും പൊലീസ് പറയുന്നു. സഹോദരിമാരിലെ മൂത്തയാള്‍ കൈലാസത്തിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെണ്‍മക്കളെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച പിതാവ് 2019 നവംബറില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ സ്വന്തം അച്ഛനെതിരെ പെണ്‍കുട്ടികള്‍ സംസാരിക്കുന്നതായുള്ള ഒരു വീഡിയോ പുറത്തുവന്നിരുന്നു.

Advertisment