ധ്രുവ് വിക്രമിന്റെ നായകയായി സുബ്ബലക്ഷ്മി സിനിമയിലേക്ക് ? മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് പ്രതികരണവുമായി ഗൗതമി

Tuesday, March 13, 2018

നടി ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ നായകയായി തമിഴ് ചിത്രത്തില്‍ സുബ്ബലക്ഷ്മി അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഗൗതമിയുടെ മകള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന്, മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഗൗതമിയിപ്പോള്‍.

“എന്റെ മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് വാര്‍ത്ത ഞാന്‍ കണ്ടു. സുബ്ബലക്ഷ്മി അവളുടെ പഠനവുമായി തിരക്കിലാണ്. അഭിനയിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അവള്‍ പഠിക്കട്ടെ-ഗൗതമി പറഞ്ഞു.

ബാല സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ റീമേക്കാണ്.

×