കടന്നല്‍ക്കുത്തേറ്റ പോലെ തടിച്ച് കൂര്‍ത്ത് ചുണ്ട്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ശ്രീദേവിക്ക് പിഴവ് പറ്റിയോ !

ഫിലിം ഡസ്ക്
Thursday, January 25, 2018

നടി ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം. ശ്രീദേവിക്ക് സൗന്ദര്യ ശസ്ത്രക്രിയയിലൂടെ ചെറിയൊരു പിഴവ് പറ്റിയോ എന്നതാണ് സംശയം. ശ്രീദേവിയുടെ ചുണ്ടിൽ കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു. കടന്നല്‍ക്കുത്തേറ്റ പോലെ തടിച്ച് കൂര്‍ത്തിരിക്കുന്ന രീതിയിലാണ് ചുണ്ടിപ്പോള്‍. എന്തായാലും ഇതിനെക്കുറിച്ച് പല സംസാരങ്ങളും നടക്കുന്നുണ്ട്.

മുന്‍പും ശ്രീദേവി ഇതുപോലെ സൗന്ദര്യ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ അവര്‍ നിഷേധിച്ചിട്ടുമുണ്ട്‌. ചിട്ടയോടെയുള്ള ഒരു ജീവിതം നയിക്കുന്ന ആളാണ് ഞാന്‍. യോഗ ചെയ്യുന്നുണ്ട്. അതുകൊണ്ട് ശസ്ത്രക്രിയ നടത്തേണ്ട കാര്യമില്ല. എന്നൊക്കെയാണ് അന്ന് ശ്രീദേവി പറഞ്ഞത്.

മുംബൈയില്‍ അനുരാഗ് ബസുവിന്റെ സാരസ്വത പൂജയ്‌ക്കും കമൽഹാസനൊപ്പമുള്ള ഒരു അവാർഡ്ദാനചടങ്ങിലും   പരിപാടിക്കുമെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയിലാണ് ശ്രീദേവിയുടെ ചുണ്ട് ശ്രദ്ധിക്കപ്പെട്ടത്.

×