മകൾ ജാന്‍വിയെ പൊതുവേദിയില്‍ ശകാരിച്ച് ശ്രീദേവി. നിരാശയോടെ മകള്‍

Wednesday, February 7, 2018

ലാക്മെ ഫാഷന്‍ വീക്കില്‍ അതിസുന്ദരിമാരായാണ് ശ്രീദേവിയും മകൾ ജാന്‍വി കപൂറും എത്തിയത്. അമ്മയുടെ സൗന്ദര്യം അതുപോലെ തന്നെ മക്കൾക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ട്.

ക്യാമറക്കണ്ണുകളെല്ലാം ശ്രീദേവിയുടെയും മകളുടെയും നേരെയായിരുന്നു. ശ്രീദേവി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും മകളെ അതിന് സമ്മതിച്ചില്ല. ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്നതിന് അമ്മയോട് അനുവാദം ചോദിച്ചെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രീദേവി സമ്മതിച്ചില്ല. ഇതോടെ നിരാശയോടെ മകള്‍ എല്ലാവര്‍ക്കും കൈ കാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞു നടന്നു.

×