follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കും ; ‘കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് റായ് ലക്ഷ്മി . വെളിപ്പെടുത്തല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍

ഫിലിം ഡസ്ക് » Posted : 16/06/2017



തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ‘കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് റായ് ലക്ഷ്മി തുറന്നു പറഞ്ഞത്.

ലേഖാ വാഷിംഗ്ടണ്‍, വരലക്ഷ്മി ശരത്കുമാര്‍, പാര്‍വതി എന്നിവര്‍ക്ക് പിന്നാലെയാണ് റായ് ലക്ഷ്മിയും സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ ആഞ്ഞടിച്ചത്.



‘തുടക്കകാരെയാണ് സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്നൊക്കെ പറയുന്നത് കൂടെ കിടക്കാനാണ്. ഇത്തരക്കാരാണ് സിനിമാ മേഖലയിലെ ചീത്തപ്പേരിന് കാരണം.

ഇങ്ങനെയുളളവരുടെ സിനിമയ്ക്ക് എന്ത് നിലവാരം ഉണ്ടാകും? കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വരെ ഇത്തരക്കാര്‍ ശ്രമിക്കും.’-റായ് ലക്ഷ്മി തുറന്നടിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+