follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

പ്രമുഖ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പത്മാവതി (44) സിനിമാ ചിത്രീകരണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ന്യൂസ് ബ്യൂറോ ബംഗളൂരു » Posted : 11/01/2017

ബംഗളൂരു: പ്രമുഖ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പത്മാവതി (44) സിനിമാ ചിത്രീകരണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വിഐപി എന്ന തമിഴ് സിനിമയുടെ കന്നഡ റീമേയ്ക്കിന്റെ ചിത്രീകരണം ആവലഹള്ളിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നൂറിലേറെ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ വച്ചാണ് ചിത്രീകരണം നടത്തിയത്. വൈകിട്ട് അഞ്ചരയോടെ ചിത്രീകരണം അവസാനിച്ചശേഷം പരിശോധിച്ചപ്പോഴാണ് പത്മാവതിയെ കാണാനില്ലെന്നു മനസിലായത്.

പിന്നീട് നടത്തിയ പരിശോധയില്‍ പത്മാവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജക്കൂര്‍ സ്വദേശിയാണ് പത്മാവതി. സംഭവത്തെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ചിത്രീകരണ സംഘത്തിനു സംഭവിച്ച വീഴ്ചയാണോ മരണത്തിനു കാരണമെന്നും സംശയിക്കുന്നുണ്ട്.



നൃത്തരംഗത്തിന്റെ ചിത്രീകരണമായിരുന്നു ഇവിടെ നടന്നത്. സാങ്കേതിക തൊഴിലാളുള്‍പ്പെടെ 160 ല്‍ പരം ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു. പാക്ക് അപ്പിന് ശേഷം ആര്‍ട്ടിസ്റ്റുകളുടെ എണ്ണം എടുത്തപ്പോള്‍ പത്മാവതിയെ കാണാനില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ധനുഷ് നായകനായ അഭിനയിച്ച വിഐപി എന്ന തമിഴ് ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നന്ദകിഷോര്‍ ആണ് സംവിധായകന്‍. പത്മാവതി മരിച്ചത് ഷൂട്ടിങ് സെറ്റില്‍ വച്ചല്ലെന്നാണ് സംവിധായകന്റെ വാദം.

മാസങ്ങള്‍ക്കിടെ കന്നഡ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ നവംബര്‍ ഏഴിനു മാസ്തിഗുഡി സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടെ നടന്‍മാരായ ഉദയ്, അനില്‍ എന്നിവര്‍ തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ മുങ്ങി മരിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+