follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

കാറിനുള്ളില്‍ നടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രമുഖ നടനും സംവിധായകനും അറസ്റ്റില്‍

വിജയവാഡ » Posted : 20/08/2017

ഹൈദരാബാദ് : വിജയവാഡയില്‍ കാറിനുള്ളില്‍ നടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും അറസ്റ്റില്‍. പ്രമുഖ തെലുങ്ക് നടന്‍ സ്രുജന്‍, സംവിധായകന്‍ ചലപതി എന്നിവരാണ് അറസ്റ്റിലായത്. നടിയുടെ പരാതിയെ തുടര്‍ന്ന്‍ ഞായറാഴ്ച വിജയവാഡ പോലീസ് അറസ്റ്റ് ചെയ്ത ഇരുവരേയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



സിനിമാ ചിത്രീകരണത്തിനായി ഹൈദരാബാദിലെ ബീമാവരത്തേക്ക് എന്ന പേരില്‍ നടിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ട്രെയിനില്‍ വരാമെന്നാണ് നടി പറഞ്ഞിരുന്നത്. എന്നാല്‍ കാറില്‍ തന്നെ പോകണമെന്ന് നടനും സംവിധായകനും നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് നടി ലൊക്കേഷനിലേക്കുള്ള യാത്ര സംവിധായകനും നടനും ഒപ്പം കാറിലാക്കി.

കാറില്‍ നിന്നും ചാടാതിരിക്കാന്‍ പിന്‍ സീറ്റില്‍ ഇരുത്തിയാണ് സംവിധായകനും നടനും യാത്ര പുറപ്പെട്ടത്. കാറ് കുറേദൂരം പിന്നിട്ട് കഴിഞ്ഞപ്പോള്‍ ഇരുവരും ചേര്‍ന്ന് നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ താന്‍ ലൊക്കേഷനിലേക്ക് പോകുന്ന വിവരം നടി സുഹൃത്തുക്കളെ അറിയിച്ചിരുന്നതിനാല്‍ അവര്‍ ഉടന്‍ സ്ഥലത്ത് എത്തിയത് നടിക്ക് രക്ഷയായി.

ഇരുവരും ചേര്‍ന്ന് കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി ഓഗസ്റ്റ് 15നാണ് പരാതി നല്‍കിയത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+