follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ആദ്യദിനം ‘ഗ്രേറ്റ് ഫാദറി’നെയും ‘കബാലി’യെയും കളക്ഷനില്‍ മറികടക്കുമോ ‘വിവേകം’? അഡ്വാന്‍സ് ബുക്കിംഗ് ഇന്നുമുതല്‍ 300 തീയേറ്ററുകളില്‍

കൊട്ടാരക്കര ഷാ » Posted : 22/08/2017

അജിത്ത്കുമാറിന്റെ അഭിനയജീവിതത്തിലെ 25-ാം വര്‍ഷം പുറത്തെത്തുന്ന "വിവേക"ത്തിന് ലോകമെമ്പാടുമുള്ള ആരാധകരില്‍ കാത്തിരിപ്പുണ്ട്.

കേരളത്തിലും വമ്പന്‍ ഇനിഷ്യല്‍ ലക്ഷ്യംവച്ച് റെക്കോര്‍ഡ് റിലീസാണ് ചിത്രത്തിന്. മുളകുപാടം കേരളത്തിലെത്തിക്കുന്ന ചിത്രത്തിന് ഇവിടെ മുന്നൂറില്‍പ്പരം തീയേറ്ററുകളിലാണ് റിലീസ്. 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മിക്ക കേന്ദ്രങ്ങളിലും ഇന്നുമുതല്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.



ഓണത്തിന് മുന്‍പുള്ള ഒരാഴ്ചയാണ് കേരളത്തില്‍ മറ്റ് താരചിത്രങ്ങളില്ലാതെ "വിവേക"ത്തിന് മാത്രമായി ലഭിക്കുന്നത് എന്നതിനാല്‍ ആദ്യയാഴ്ച ലഭിക്കുന്ന ഇനിഷ്യലിലാണ് വിതരണക്കാരന്റെ കണ്ണ്. കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിനകളക്ഷന്‍ നേടിയ തമിഴ്ചിത്രം ഇപ്പോള്‍ രജനീകാന്തിന്റെ പാ.രഞ്ജിത്ത് ചിത്രം "കബാലി"യാണ്. മുന്നൂറോളം തീയേറ്ററുകളില്‍നിന്ന് "കബാലി" നേടിയത് 4.27 കോടിയായിരുന്നു.

മലയാളസിനിമകളിലെ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡ് മമ്മൂട്ടിയുടെ ഹനീഫ് അദേനി ചിത്രം "ഗ്രേറ്റ് ഫാദറി"ന്റെ പേരിലും. 4.31 കോടിയാണ് "ഗ്രേറ്റ് ഫാദറി"ന്റെ ആദ്യദിന കളക്ഷന്‍. പക്ഷേ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു രാജമൗലിയുടെ "ബാഹുബലി 2" ആദ്യദിനം കേരളത്തില്‍നിന്ന് നേടിയ കളക്ഷന്‍. 6.27 കോടിയാണ് "ബാഹുബലി 2" ന്റെ ആദ്യദിന കേരള കളക്ഷന്‍. ഇതില്‍ ഏതൊക്കെ റെക്കോര്‍ഡുകള്‍ "വിവേകം" തിരുത്തുമെന്ന് കണ്ടറിയണം.



ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍. അജിത്തിന്റെ മുന്‍ചിത്രങ്ങളായ വേതാളവും യെന്നൈ അറിന്താലും നിര്‍മ്മിച്ചിരുന്നത് എ എം രത്നമായിരുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.

ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളേക്കാള്‍ മേലെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്.

വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.



അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു സ്‌പൈ ത്രില്ലറായിരിക്കും വിവേഗം. ബൈക്ക് ചേയ്‌സും സിക്‌സ് പാക്കും ബോംബ് സ്‌ഫോടനവും ഷൂട്ട് ഔട്ടും ഒക്കെയായി ഒരു ബോണ്ട് സീരീസ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിലെ ചില ബൈക്ക് സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ അജിത് ഡ്യൂപ്പില്ലാതെ അഭിനയിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് വില്ലനായെത്തുന്നത് അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+