follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മുന്‍ ബോളിവുഡ് സൗന്ദര്യ റാണി ഷക്കീല അന്തരിച്ചു

ഫിലിം ഡസ്ക് » Posted : 21/09/2017

മുംബൈ∙ അൻപതുകളിലും അറുപതുകളിലും ബോളിവുഡിലെ സൗന്ദര്യ നായികയായിരുന്ന ഷക്കില (82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വീട്ടിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നടത്തി.



1954 ലിറങ്ങിയ ‘ആർ പാറിലെ’ നർത്തകിയുടെ വേഷമാണ് ഷക്കിലയെ പ്രശസ്തയാക്കിയത്. 1962ലിറങ്ങിയ ഹിറ്റ് ചിത്രം ‘ചൈന ടൗണി’ൽ ഷമ്മി കപൂറിനൊപ്പം അഭിനയിച്ചിരുന്നു. 1960 ലിറങ്ങിയ ‘ശ്രീമാൻ സത്യവതി’യിൽ രാജ്കപൂറിനൊപ്പവും അഭിനയിച്ചു.

14 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അൻപതിലേറെ സിനിമകള്‍– ദാസ്താൻ, സിന്ദ്ബാദ് ദ് സെയ്‌ലർ, ആഘോഷ്, ഷഹൻഷാ, രാജ് മഹൽ, അർമാൻ, ബാബുജി ദീരേ ചൽന, ടവർ ഹൗസ്, ലാൽപാരി, രൂപ്കുമാരി, പോസ്റ്റ് ബോക്സ് നമ്പർ 999 തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ.

1963ൽ പുറത്തിറങ്ങിയ ‘ഉസ്താദോം കേ ഇസ്താദ്’ ആണ് നായികയായി അഭിനയിച്ച അവസാന ചിത്രം.
1963ൽ വിവാഹിതയായ ശേഷം യുകെയിലായിരുന്നു ജീവിതം. പിന്നീട് മുംബൈയിലേക്ക് തിരിച്ചെത്തിയ ഇവർ ‘ഹം ഇന്തസാർ കരേംഗേ’(1989)യിലും രാജ്‌ദ്രോഹി (1993)യിലും അഭിനയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+