follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

മേഘ്ന രാജും യുവ നടനും വിവാഹിതരാകുന്നു

ഫിലിം ഡസ്ക് » Posted : 11/10/2017

തെന്നിന്ത്യന്‍ താരം മേഘ്ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവിയും ഒരുമിച്ചിരുന്നു. പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+