follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

മോഹന്‍ലാല്‍ ബിജെപി പാളയത്തിലേക്ക്; വിരമിക്കല്‍ സൂചന നല്‍കിയത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ?

ഫിലിം ഡസ്ക് » Posted : 10/01/2017

കൊച്ചി: പോയ വര്‍ഷം സിനിമാ രംഗത്ത് ഏറ്റവും വലിയ ചര്‍ച്ചയായത് മോഹന്‍ലാലിനെ സംബന്ധിച്ച് പുലിമുരുകനായിരുന്നു. പൊതു ഇടപെടലുകളില്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് ബാങ്കുകള്‍ക്ക് മുമ്പിലെ ക്യൂ പരാമര്‍ശിച്ച ബ്ലോഗ്‌ പോസ്റ്റും.

നടപ്പ് വര്‍ഷത്തില്‍ സിനിമയില്‍ ലാല്‍ ചര്‍ച്ചയാകുന്നത് മറ്റൊരു ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ പേരിലാണ്. 600 കോടി മുതല്‍മുടക്കുന്ന എം ടിയുടെ "രണ്ടാമൂഴ"ത്തിന്‍റെ പേരില്‍. അതെ സമയം തന്റെ വിരമിക്കലിനെ സംബന്ധിച്ച് സൂചന നല്‍കി അത്തരമൊരു ചര്‍ച്ചയ്ക്കും മോഹന്‍ലാല്‍ തുടക്കം കുറിച്ചിട്ടുണ്ട്.

വിരമിക്കലിനെക്കുറിച്ച് ലാല്‍ തുറന്നുപറഞ്ഞത് ബോധപൂര്‍വ്വമാണെന്ന വിലയിരുത്തല്‍ ശക്തമാണ്. സിനിമയില്‍ നിന്ന് വിരമിച്ച് പൊതുരംഗത്തേക്ക് പ്രവേശിക്കാന്‍ ലാല്‍ ഒരുങ്ങുന്നു എന്ന വിലയിരുത്തലാണ് ഇതോടെ ശക്തമാകുന്നത്.



മുമ്പ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടി കാണിച്ചിരുന്ന മോഹന്‍ലാല്‍ ഇനി ബി ജെ പി അനുകൂല വേദികളില്‍ സജീവമാകും എന്ന സൂചനയാണ് നിലവില്‍ പുറത്തുവരുന്നത്. നോട്ടു നിരോധനത്തെ പിന്തുണച്ചത് മുതല്‍ അത്തരമൊരു അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും അതിനോട് കൂട്ടിവായിക്കപ്പെടാവുന്നതാണ് തുടര്‍ന്ന്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ എന്നതാണ് വിലയിരുത്തല്‍.

ദേശീയ തലത്തിലെ ഉന്നതനായ ഒരു ബി ജെ പി നേതാവുമായി മോഹന്‍ലാല്‍ ചര്‍ച്ച നടത്തിയെന്ന കിംവദന്തികളും ഇതിനോട് കൂട്ടിവായിക്കപ്പെടാവുന്നതാണ് തുടര്‍ന്ന്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ എന്നതാണ് വിലയിരുത്തല്‍.

ദേശീയ തലത്തിലെ ഉന്നതനായ ഒരു ബി ജെ പി നേതാവുമായി മോഹന്‍ലാല്‍ ചര്‍ച്ച നടത്തിയെന്ന കിംവദന്തികളും ഇതിനോട് കൂട്ടിവായിക്കപ്പെടെണ്ടതുതന്നെ. സജീവ രാഷ്ട്രീയത്തിലേക്ക് ഏതറ്റം വരെ മോഹന്‍ലാല്‍ കാലെടുത്ത് വയ്ക്കും എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും കേരളത്തിലെ ബി ജെ പി മുന്നേറ്റത്തിന് കരുണ പകരാന്‍ മോഹന്‍ലാല്‍ മുന്‍ നിരയിലുണ്ടാകും എന്ന സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത പ്രതീക്ഷകള്‍ ബി ജെ പി വച്ച് പുലര്‍ത്തുമ്പോള്‍ അതിനപ്പുറം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകള്‍ തന്നെയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. അത്തരം മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ ജനപ്രിയ താരങ്ങളായ മോഹന്‍ലാലിന്റെയും ഇതിനോടകം രാജ്യസഭാംഗമായി മാറിയ സുരേഷ് ഗോപിയുടെയുമൊക്കെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ബി ജെ പി വിലയിരുത്തല്‍.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു കേരളാ പായ്ക്കേജ് തന്നെ അമിത് ഷാ തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന. നിലവിലെ ചില സിറ്റിംഗ് എം പിമാരെപ്പോലും ബി ജെ പി പാളയത്തിലെത്തിക്കാന്‍ തക്ക തന്ത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനു മുമ്പ് സാമൂഹ്യ, സാംസ്കാരിക, കലാ രംഗത്തെ ചില മികച്ച വ്യക്തിത്വങ്ങളെ ബി ജെ പി പാളയത്തിലെത്തിക്കാനാണ് നീക്കം. അതില്‍ പ്രധാനി മോഹന്‍ലാലാണെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച് ബി ജെ പിയും ലാലുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും പറയുന്നു.

ലാലിനെ സംബന്ധിച്ച് സിനിമയില്‍ നിന്നും സ്വരം നന്നപ്പോള്‍ പാട്ട് നിര്‍ത്തണമെന്ന അഭിപ്രായമാണുള്ളത്. അതിനാല്‍ ഏതാനും ബിഗ്‌ ബജറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമയോട് വിടപറയും. പകരം രാഷ്ട്രീയത്തില്‍ ഉദിച്ചുയരുകയാകും ലക്‌ഷ്യം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+