follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഭീമനാകുന്നത് മോഹന്‍ലാല്‍. പാഞ്ചാലിയാകാന്‍ മത്സരം ഐശ്വര്യയും മഞ്ജുവാര്യറും തമ്മില്‍. ഭീഷ്മ പിതാവായി അമിതാഭ് ബച്ചനും. 1000 കോടിയുടെ "രണ്ടാമൂഴ"ത്തില്‍ വിസ്മയങ്ങള്‍ അനവധി

ഫിലിം ഡസ്ക് » Posted : 11/01/2017

1000 കോടിയുടെ മുതല്‍മുടക്കില്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പാഞ്ചാലിയാകുന്നത് ഐശ്വര്യ അഭിഷേകോ മഞ്ജുവാര്യരോ ?

ലോക ചരിത്രത്തിലെ ഏറ്റവും വലിയ വസ്ത്രാക്ഷേപത്തിന് വിധേയയായ പാഞ്ചാലിയെ അവതരിപ്പിക്കാന്‍ ഏറ്റവും ഒടുവില്‍ എം ടിയും ഹരിഹരനും കണ്ടെത്തിയത് ഈ രണ്ടു മുഖങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ സാധ്യത കൂടുതല്‍ ഐശ്വര്യയ്ക്കാണെന്നും പറയപ്പെടുന്നു.



പാഞ്ചാലിയാകുന്നത് ആരായാലും മഞ്ജുവാര്യരും ഐശ്വര്യയും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. "രണ്ടാമൂഴം" എന്നാണ് ചിത്രത്തിന്‍റെ പേര്. വി എ ശ്രീകുമാര്‍ മേനോന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിന് 1000 കോടിയാണ് മുതല്‍മുടക്ക്.

പാഞ്ചാലിയാകുന്നത് ഐശ്വര്യയായാലും മഞ്ജുവാര്യര്‍ ആയാലും ഭീമനാകുന്നത് മോഹന്‍ലാലാണ്. ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചന്‍ തന്നെയെത്തും. നാഗാര്‍ജ്ജുന, വിക്രം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള നായകന്മാരും നായികമാരും ചിത്രത്തിലുണ്ടാകും.



എം ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത് തിരക്കഥയും അദ്ദേഹം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. മഹാഭാരതത്തിലെ ഭീമന് ചലച്ചിത്രാവിഷ്കാരം നല്‍കുമ്പോള്‍ ഭീമന്റെ വ്യക്തിത്വങ്ങളില്‍ തന്നെ ഏറെ സവിശേഷതകള്‍ ഉള്ളതായിരിക്കുമെന്നാണ് എം ടി നല്‍കുന്ന സൂചന. സിനിമയുടെ മുഖ്യ ആകര്‍ഷണീയതയും അതുതന്നെ ആയിരിക്കു൦.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+