follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ചെങ്കല്‍ ചൂളയിലെ ചിത്രീകരണത്തിനിടെ എന്നെ കൊല്ലുമെന്ന് ആരും പറഞ്ഞിട്ടില്ല . ആ നടി ഞാനല്ല ; അങ്ങനെ ഒരു സംഭവമെ ഉണ്ടായിട്ടില്ലെന്ന് മഞ്ചുവാര്യര്‍

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 19/05/2017

തിരുവനന്തപുരം : സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ നടി മഞ്ജു വാര്യരെ തടഞ്ഞു നിര്‍ത്തി വധഭീഷണി നടത്തി എന്ന വാര്‍ത്തകള്‍ക്കെതിരെ മഞ്ചുവാര്യര്‍ രംഗത്ത്‌ . അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ നടന്നിരുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനടിയെ തടഞ്ഞുവെച്ച് വധഭീഷണി മുഴക്കി എന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്.



ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ചെങ്കല്‍ ചൂളയില്‍ നടന്നിരുന്നത്. ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി മ്ഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. ഇതോടെ മഞ്ജു വാര്യര്‍ക്ക് നേരെയാണ് വധഭീഷണി ഉണ്ടായതെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങുകയായിരുന്നു.

തന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇന്നലെ കന്റോണ്‍മെന്റ് എസ് ഐ ഷാഫിക്ക് നടി നേരിട്ടാണ് പരാതി സമര്‍പ്പിച്ചത്.

തന്റെ പേരില്‍ ഓണ്‍ലൈനിലുടെ പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജമാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുകയായിരുന്നു. വാര്‍ത്തക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാവുമെന്നും അത് അന്വേഷിച്ച് കണ്ടെത്തണമെന്നും മഞ്ജു പരാതിയില്‍ പറയുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+