follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ അന്തരിച്ചു

ഫിലിം ഡസ്ക് » Posted : 19/06/2017

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് 5 മണിക്കായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 50 വയസാണ്.



തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് എത്തിക്കുന മുതദേഹം കലാഭവനിൽ അന്ത്യാഞ്ജലിക്ക് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാജന്‍ കിടക്ക ലഭിക്കാതെ വരാന്തയില്‍ കിടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സാജന്റെ ആരോഗ്യം മോശമായതോടെ ശനിയാഴ്ച രാത്രി ഐസിയുവിലേയ്ക്ക് മാറ്റുകയും വിദഗ്ദ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കരള്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നെന്ന് ആശുപത്രി അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+