follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും കൂടെ കിടക്ക പങ്കിട്ടിട്ടില്ല ;സിനിമ നമ്മള്‍ക്കുള്ളതാണെങ്കില്‍ അത് തേടി വരിക തന്നെ ചെയ്യും ; ഭാമ പറയുന്നു

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 12/08/2017

സിനിമയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മനസ്സു തുറക്കുകയാണ് നടി ഭാമ. സിനിമയില്‍ എന്റെ മാനേജര്‍ ഞാന്‍ തന്നെയാണ്. കഥകള്‍ കേള്‍ക്കുന്നതും ഷൂട്ടിങിനായി ഡേറ്റുകള്‍ കൊടുക്കുന്നതും പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നതും എല്ലാം ഭാമ ഒറ്റയ്ക്കാണ്. ഇങ്ങനെ സിനിമയില്‍ നമുക്ക് വേണ്ടി നമ്മള്‍ തന്നെ സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാവില്ലെന്നും ഭാമ പറയുന്നു. അപ്പോള്‍ അവിടെ നമുക്ക് ശത്രുക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഒളിഞ്ഞും തെളിഞ്ഞും അവര്‍ നമ്മളെ ആക്രമിക്കുമെന്നും ഭാമ പറയുന്നു. ഇങ്ങനെയുള്ളവരാണ് സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നത്.



ഒരു ചെറിയ ബഡ്ജറ്റ് ചിത്രമാണെങ്കിലും പ്രതിഫലം മുഴുവനും തരാതെ വഞ്ചിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മധുരമായി സംസാരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ താരം പ്രതിഫലത്തിന്റെ കാര്യത്തില്‍ വളരെ സ്ട്രിക്ടാണ്. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും കൂടെ കിടക്ക പങ്കിട്ടിട്ടില്ല. ഒരു പരിധിയില്‍ കൂടുതല്‍ അടുക്കുമ്പോഴായിരിക്കാം ഇത്തരം ചോദ്യങ്ങള്‍ തേടി വരുന്നത്. ആ രീതിയില്‍ ഒരു ഫ്‌ളാറ്റ് ഫോം ഉണ്ടാക്കി കൊടുക്കാന്‍ പോയിട്ടില്ല. സിനിമ കഴിഞ്ഞാല്‍ എല്ലാത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ആളാണ് ഭാമ. സിനിമ നമ്മള്‍ക്കുള്ളതാണെങ്കില്‍ അത് തേടി വരിക തന്നെ ചെയ്യുമെന്നും ഭാമ പറയുന്നു.

സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണമാണ് സിനിമയില്‍ ഭാമയ്ക്ക് ഏറ്റവും സങ്കടകരമായത്. വേട്ട എന്ന സിനിമയില്‍ അഭിനയിക്കാന്‍ രാജേഷ് ചേട്ടന്‍ എന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണെന്നും പ്രതിഫലം കുറച്ച് അഭിനയിക്കണമെന്നും പറഞ്ഞു. പക്ഷേ അത് വെറുതെ ആണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും ചിലര്‍ തെറ്റിധരിപ്പിച്ചു. അതോടെ ആ പ്രോജക്ടില്‍ നിന്നും പിന്‍വാങ്ങി. പക്ഷേ അദ്ദേഹം തന്നെയായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. എന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. പിന്നീട് രാജേഷേട്ടന്‍ മരിച്ചപ്പോള്‍ ഇന്നും അത് മനസ്സില്‍ നീറുന്നു





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+