follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ദിലീപും സഹോദരനുമായും തനിക്ക് മികച്ച ബന്ധം ;എന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപ്പെടുമെന്ന് ആഷിഖ് അബു

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 12/09/2017

തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെയും നടന്‍ ശ്രീനിവാസന്റെയും നിലപാടിനെ സംവിധായകന്‍ ആഷിക് അബു വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംവിധായകനെതിരെ രംഗത്തെത്തി. ആഷിക് അബുവിന്റെ ഒരു പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചായിരുന്നു വിമര്‍ശനം.



ആഷിക്കിന്റെ കുറിപ്പ് വായിക്കാം

മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിങ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തിയേറ്ററുകളില്‍ എത്തുകയും, കൗണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്‌നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാംപസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ത്‌ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി.

എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പത്മിനിയ്ക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപ്പെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+