follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹ൦ തുറന്നു പറഞ്ഞ് മഞ്ജു

പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ ! പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ ? അപവാദ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മഞ്ജു വാര്യര്‍

കൊച്ചി ബ്യൂറോ » Posted : 13/09/2017

കൊച്ചി : നടി ആക്രമിക്കപെട്ട സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ നിലപാട് സ്വീകരിച്ച മഞ്ജു വാര്യര്‍ തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി രംഗത്ത് . എനിക്ക് ജനങ്ങളോട് പറയാനുള്ളത് താന്‍ നേരിട്ടു തന്നെ പറയുമെന്ന് വിവാഹ വാര്‍ത്തയ്ക്കും വിവാദങ്ങള്‍ക്കും മറുപടിയായി മഞ്ജു വാര്യര്‍ പറഞ്ഞു .

പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ . ജീവിതത്തില്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ് - നടി ആക്രമിക്കപെട്ട സംഭവത്തില്‍ പ്രതിയായി ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപുമായുള്ള വിവാഹമോചനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മഞ്ജു പറഞ്ഞു .



മഞ്ജുവിന്റെ വാക്കുകള്‍:

എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക.

അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്‌സ്ബുക്ക് പേജിലൂടെയോ പറയും.അതാണെന്റെ പതിവ്.



പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ . ജീവിതത്തില്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല.

അതുകൊണ്ട് തന്നെ എന്റെ സമ്പാദ്യവും സമയവുമൊക്കെ കഴിയുംവിധം പങ്കുവെയ്ക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. എല്ലാം കൂട്ടിവെച്ച് അതിന്റെ മുകളിരുന്ന് എന്ത് കിട്ടാനാ?


അതേസമയം പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിക്കുന്നുണ്ട് . ആദ്യ വരവിലും രണ്ടാം വരവിലും മഞ്ജു മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചിട്ടില്ല . മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് . അമിതാബ് ബച്ചനൊപ്പം പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു .

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നാണ് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത് . പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വല്യ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല.

തിരിച്ചു വന്നശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്.

അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്, മഞ്ജു പറയുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+