follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ദിലീപിന്‍റെ ജയില്‍ മോചനത്തിനായി ഗോല്‍ഗത്ത മലയില്‍ തിരികള്‍ കത്തിച്ച് മലയാള താരങ്ങളുടെ പ്രാര്‍ത്ഥന ! ഇരയ്ക്ക് വേണ്ടിയും പ്രാര്‍ഥിച്ചെന്ന് താരങ്ങള്‍ !

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 16/09/2017

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജയില്‍ മോചനത്തിനായി ക്രിസ്തുവിനെ അടക്കം ചെയ്ത ഗോല്‍ഗത്ത മലയില്‍ മലയാള താരങ്ങളുടെ പ്രാര്‍ത്ഥന.



നടനും മിമിക്രി കലാകാരനും ദിലീപിന്റെ സുഹൃത്തുമായ കലാഭവന്‍ ഷാജോണ്‍, നടി രചനാ മാധവന്‍കുട്ടി, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിജയ്‌ മാധവ്, ജോസ് എന്നിവരാണ് കഴിഞ്ഞ ദിവസം ഗോല്‍ഗത്ത മലയിലെ ദേവാലയത്തില്‍ യേശുവിന്റെ രൂപത്തിന് മുമ്പില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.

ദിലീപിന് വേണ്ടി മാത്രമല്ല, ഇരയായ നടിയ്ക്ക് വേണ്ടിയും തങ്ങള്‍ പ്രാര്‍ഥിച്ചെന്ന്‍ താരങ്ങള്‍ പറഞ്ഞു. പ്രാര്‍ഥിക്കുന്ന ഫോട്ടോയും ഇവര്‍ തന്നെയാണ് പുറത്തുവിട്ടത്.

മലയാള സിനിമയില്‍ ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് തങ്ങളുടെ പ്രാര്‍ത്ഥനയെന്ന്‍ ഇവര്‍ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+