follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

വളരെ ചെറിയ കാര്യങ്ങൾ പോലും നിരീക്ഷണം നടത്തി ചെയ്യുന്ന പരസ്യ സംവിധായകൻ ആണ് ശ്രീകുമാർ മേനോൻ. അതിനാൽ സസ്പെൻസിലൂടെ മറഞ്ഞിരിക്കുന്ന ചില ഫീച്ചേഴ്‌സുകള്‍ ഒടിയന്‍ എന്ന ചിത്രത്തിന്റ്റെ ഹൈലൈറ്റ് ആയി വിലയിരുത്തപ്പെടുന്നു.

ആരാണി ഒടിയന്‍; ഒടിയന് ആടാവാനും പറ്റുമോ? ഒരു കൊമ്പും പിന്നെ ഒരു അരകൊമ്പുമുള്ള കാളക്ക് ശേഷം മധുരൈ മാച്ചാടയാൻ എന്ന ആടാണ് ചിത്രത്തിലെ പുതിയ താരം !

കൊട്ടാരക്കര ഷാ » Posted : 19/09/2017

പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഓടിയന്റ്റെ വിശേഷങ്ങള്‍ പ്രേക്ഷകരിൽ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിന്റെ സെറ്റിലെ പുതിയ വിശേഷം ശ്രീകുമാർ മേനോൻ അടുത്തിടെ ഫേസ്ബൂക്കിലൂടെയും ട്വിറ്ററിലുടെയും പങ്കു വച്ചു. ഒടിയന്റെ ചിത്രീകരണത്തിനായി പുതിയതായി എത്തിയിരിക്കുന്ന താരം ഒരു ആടാണ്.

മധുരൈ മാച്ചാടയാൻ എന്ന ആടാണ് ചിത്രത്തിന്റെ സെറ്റിൽ എത്തിയത്. ശ്രീകുമാറിന്റെ ട്വിറ്റർ പോസ്റ്റ്‌ ഇങ്ങനെ “മധുരൈ മാച്ചാടയാൻ. ഒടിയന്റെ ഷൂട്ടിൽ ജോയിൻ ചെയ്ത പുതിയ അഥിതി. ഓടിയന് ആടാവാൻ പറ്റുമോ. ?”



മോഹൻലാൽ അവതരിപ്പിക്കുന്ന മൃഗങ്ങളുടെ രൂപം കൈവരിക്കുവാനുള്ള കഴിവുള്ള ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്. സസ്പെൻസ് പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്റ്റെ ഫേസ്ബുക്ക്‌ പോസ്റ്റും ട്വീറ്റും പ്രേക്ഷകരിൽ ആകാംക്ഷ കുടുത്തല്‍ വർധിപ്പിച്ചിരിക്കുകയാണ്. ഒടിയന്മാർക്ക് ഏറ്റവും എളുപ്പം സ്വീകരിക്കാൻ പറ്റുന്ന രൂപം കാളയുടേതാണ്. മാത്രമല്ല ഒടിയന്മാർ ഏറ്റവും കൂടുതൽ സ്വീകരിക്കുന്നതും കാളയുടെ രൂപമാണ്. അപ്പോള്‍ പിന്നെ ആട് എന്തിനാണ് എത്തിയിക്കുന്നത്. ഓടിയന്റ്റെ കൂടുമാറ്റത്തിന് വേണ്ടിയാണോ ഈ ആടും എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഗംഗയുടെ തീരത്തു നിന്ന് ഒടിയന്‍ മാണിക്യനെ കുറിച്ച് മോഹൻലാൽ സംസാരിക്കുന്ന വീഡിയോ മികച്ച പ്രതികരണം ആണ് നവമാദ്ധ്യമങ്ങളിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു കൊമ്പിലാത്ത കാളയെ കാണിക്കുന്നുണ്ട്. ഇങ്ങനെയൊരു കാളയെ കാണിക്കുന്നതില്‍ പ്രേക്ഷകരിൽ ആകാംക്ഷ വർധിച്ചിരിക്കുകയാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും നിരീക്ഷണം നടത്തി ചെയ്യുന്ന പരസ്യ സംവിധായകൻ ആണ് ശ്രീകുമാർ മേനോൻ. അതിനാൽ സസ്പെൻസിലൂടെ മറഞ്ഞിരിക്കുന്ന ചില ഫീച്ചേഴ്‌സുകള്‍ ഒടിയന്‍ എന്ന ചിത്രത്തിന്റ്റെ ഹൈലൈറ്റ് ആയി വിലയിരുത്തപ്പെടുന്നു.



മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവ കൂടാതെ വാരാണസിയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. മാണിക്യന്‍ എന്ന കഥാപാത്രത്തെ ചുറ്റി പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. കഴിഞ്ഞമാസം 27 മുതൽ മോഹന്‍ലാല്‍ ഒടിയൻ മാണിക്ക്യാനായി മാറി കഴിഞ്ഞു.

35 കോടി ആകെ മുതല്‍മുടക്കുള്ള സിനിമയില്‍ ഏഴ് കോടിയോളം മുടക്കുന്നത് വിഷ്വല്‍ എഫക്ട്സിന് മാത്രമായാണ്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം പീറ്റര്‍ ഹെയ്ന്‍ ആണ്.എഴുതിയിരിക്കുന്നത് ഹരികൃഷ്ണൻ, സംവിധാനം ശ്രീകുമാർ മേനോൻ.

ഒടി... ഒടി... ഒടി ഒടിയൻ...

രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാൻ , അവൻ വരുന്നു.. ഒടിയൻ മാണിക്യൻ..... കാത്തിരിക്കാം !





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+