follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കല്‍പന മരിച്ച വേദനയിലിരിക്കുന്ന അമ്മയെ ചിരിപ്പിക്കാന്‍ കുഞ്ഞാറ്റ ഓരോന്ന് പറയും: ഊര്‍വശി

കൊച്ചി ബ്യൂറോ » Posted : 21/09/2017

മനോജ് കെ ജയനും ഊര്‍വശിക്കും മകള്‍ കുഞ്ഞാറ്റയോട് അളവില്‍ കൂടുതല്‍ സ്‌നേഹമാണ്. ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹം ചെയ്‌തെങ്കിലും മകളുടെ കാര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ബാംഗ്ലൂര്‍ ക്രൈസ്റ്റില്‍ ബി.എ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പഠിക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയുടെ കുട്ടിയായിരുന്നപ്പോള്‍ എളുപ്പത്തില്‍ പറ്റിക്കാമായിരുന്നുവെന്ന് ഊര്‍വശി പറയുന്നു. കല്‍പന മരിച്ച വേദനയില്‍ നിന്ന് അമ്മയെ മാറ്റിയെടുത്തത് കുഞ്ഞാറ്റയായിരുന്നുവെന്ന് ഊര്‍വശി പറയുന്നു.

ഊര്‍വശിയുടെ വാക്കുകള്‍:

കുഞ്ഞാറ്റ കുട്ടിയായിരിക്കുമ്പോള്‍ അവളെ എളുപ്പം പറ്റിക്കാമായിരുന്നു. എന്തു പറഞ്ഞാലും പാവം വിശ്വസിക്കും പക്ഷേ, ഒരിക്കല്‍ ഞാന്‍ പെട്ടു. കുഞ്ഞുകളവുകള്‍ കാണിക്കുമ്പോള്‍ കുഞ്ഞാറ്റയെ പറഞ്ഞു പേടിപ്പിക്കും ”പൊയ്‌സൊന്നാ സാമി കണ്ണു കുത്തും.” കള്ളം പറഞ്ഞാല്‍ രാത്രിയില്‍ വന്ന് സ്വാമി കണ്ണു ചൂഴ്‌ന്നെടുക്കുമോ എന്നോര്‍ത്ത് ആ പാവം ചെയ്ത കുസൃതിയൊക്കെ പറയുമായിരുന്നു.

എനിക്കന്നു മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്‍ഡ് ഫോണില്‍ ആരാണു വിളിക്കുന്നതെന്നു മനസ്സിലാകുകയുമില്ല. അപ്പോഴൊരു കളവു കാണിക്കും. ഞാന്‍ ശബ്ദം മാറ്റി സംസാരിക്കും. പരിചയമല്ലാത്തവരാണെങ്കില്‍ ‘ഊര്‍വസി മാഡം ഷൂട്ടിങ്ങിന് പോയാച്ച്’ എന്നു പറഞ്ഞ് ഞാന്‍ രക്ഷപ്പെടാന്‍ നോക്കും. ഒരിക്കല്‍ ഇങ്ങനെ പറയുന്നത് കുഞ്ഞാറ്റ കേട്ടു. ‘അമ്മ കള്ളം പറഞ്ഞു. രാത്രിയില്‍ സ്വാമി വന്ന് അമ്മയുടെ കണ്ണു കുത്തിപ്പൊട്ടിക്കും. അവരെ വിളിച്ച് സത്യം പറ എനിക്കു പേടിയാവുന്നേ.’ എന്നു പറഞ്ഞ് ബഹളം തുടങ്ങി. ഒടുവില്‍ ഞാന്‍ അവരെ ഫോണ്‍ ചെയ്യുന്നതായി അഭിനയിച്ച് രക്ഷപ്പെട്ടു.

കല്‍പന മരിച്ച വേദനയില്‍ നിന്ന് അമ്മയെ മാറ്റിയെടുത്തത് കുഞ്ഞാറ്റയായിരുന്നു. അവളുടെ മിനിയേച്ചര്‍ രൂപമാണ് എന്റെ മോള്‍. ഒരീച്ചും പേച്ചുമില്ല. ആരോട് എന്തു പറയുന്നു ഒരു രൂപവുമില്ല. അമ്മ വിഷമിച്ചിരിക്കുമ്പോള്‍ ഓടി വന്ന് താടിയില്‍ പിടിക്കും. ‘എന്താ പിസ്‌ക്കാളി ഒറ്റയ്ക്കിരിക്കുന്നേ, സെറ്റ് പല്ലു വയ്ക്കാതെ ഇങ്ങനൊന്നും ഇരിക്കരുതെന്നു പറഞ്ഞിട്ടില്ലേ.. ‘ഇങ്ങനൊക്കെ പറഞ്ഞ് അമ്മയെ ചിരിപ്പിച്ചിട്ടേ അവള്‍ പോകൂ.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+