follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ആദം ജോണിന്‍റെ ചിത്രീകരണത്തിനിടെ തനിക്ക് കഥാപാത്രമാകാന്‍ കഴിയുന്നില്ല, തിരിച്ചുപോകണമെന്ന് ഭാവന പറഞ്ഞപ്പോള്‍ ഞെട്ടി. പിന്നെ ഇടപെട്ടത് പ്രിഥ്വിരാജ് - സംവിധായകന്‍റെ വെളിപ്പെടുത്തല്‍ നടിയുടെ സാന്നിധ്യത്തില്‍ !

ഫിലിം ഡസ്ക് » Posted : 22/09/2017

കൊച്ചി: ആദം ജോണിന്‍റെ ചിത്രീകരണത്തിനിടെ പല തവണ സിനിമ ഉപേക്ഷിച്ച് മടങ്ങിപ്പോകാന്‍ നായിക ഭാവന ആലോചിച്ചിരുന്നതായി സംവിധായകന്‍ ജിനു എബ്രാഹത്തിന്റെ വെളിപ്പെടുത്തല്‍. കഥാപാത്രമാകാന്‍ തനിക്ക് കഴിയുന്നില്ലെന്നായിരുന്നു ഭാവന കാരണമായി പറഞ്ഞത്.

ഹണി ബി ടുവിന് ശേഷം തല്‍ക്കാലം സിനിമകള്‍ ചെയ്യുന്നില്ലെന്ന് വാശിപിടിച്ച ഭാവനയെ പ്രിഥ്വിരാജും സുഹൃത്ത് കൃഷ്ണപ്രഭയും നിര്‍ബന്ധിച്ചാണ് അഭിനയിക്കാന്‍ സമ്മതിപ്പിച്ചത്.



സ്കോട്ട്ലന്റില്‍ നടന്ന ചിത്രീകരണത്തിനിടെ പലതവണ താന്‍ അഭിനയം നിര്‍ത്തി തിരിച്ചുപോകുകയാണെന്ന് അവള്‍ പറഞ്ഞു. കപ്പ ചാനലില്‍ ഭാവനയുടെ സാന്നിധ്യത്തിലായിരുന്നു ജിനുവിന്റെ വെളിപ്പെടുത്തല്‍.

ഏകദേശം അമ്പതോളം ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ച ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് വല്ലാത്ത മാനസികാവസ്ഥയിലായ ഭാവന തന്റെ അടുത്തുവന്ന് "എനിക്ക് തിരികെ പോകണം, കഥാപാത്രമാകാന്‍ എനിക്ക് കഴിയുന്നില്ല, ഞാന്‍ നിര്‍ത്തുകയാണ്" എന്ന് പറഞ്ഞത്. കെട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ കണ്ണുനിറഞ്ഞുപോയി.

ഒരുപാട് യാതനകള്‍ താണ്ടിയാണ് ഒരു സ്വതന്ത്ര സംവിധായകന്‍റെ മേലങ്കി അണിഞ്ഞത്. എന്നാല്‍ ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്ന പ്രിഥ്വിരാജ് കാര്യം തിരക്കി. ഭാവന പറഞ്ഞ കാര്യം പറഞ്ഞപ്പോള്‍ പ്രിഥ്വിയും ഞെട്ടി. ഒടുവില്‍ പ്രിഥ്വിയും കൂടി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, എന്‍റെ മാനസികാവസ്ഥ കൂടി പറഞ്ഞുകൊടുത്തപ്പോള്‍ അവള്‍ സിനിമ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി - ജിനു പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+