follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഉദാഹരണം സുജാത കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ പോയ മഞ്ജു വാര്യര്‍ക്കും ക്ഷണവിവരം അറിയിച്ച മുഖ്യമന്ത്രിക്കും സോഷ്യല്‍ മീഡിയയുടെ പൊങ്കാല . പൊളിഞ്ഞ പടത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം തേടിയാണ് മഞ്ജുവിന്‍റെ സന്ദര്‍ശനം എന്നും വിവാദം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 11/10/2017



തിരുവനന്തപുരം : ഉദാഹരണം സുജാത കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ പോയ ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ പുലിവാല് പിടിച്ചു . ഇക്കാലമത്രയും മഞ്ജുവിനെ പ്രോത്സാഹിപ്പിച്ച അതേ സോഷ്യല്‍ മീഡിയ ഇപ്പോള്‍ മഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ് .

മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് മഞ്ജു മുതലെടുപ്പ് നടത്തുന്നുവെന്നും സിനിമയുടെ പ്രമോഷന് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ ഓഫീസിനെയും ദുരുപയോഗം ചെയ്യുന്നുവെന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു . ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയും അതു തന്നെയാണ് .



മഞ്ജു വാര്യര്‍ ഓഫീസില്‍ വന്ന് ഉദാഹരണം സുജാത കാണാന്‍ തന്നെ ക്ഷണിച്ചുവെന്നു പറഞ്ഞു മുഖ്യമന്ത്രി സ്വന്തം പേജില്‍ ഇട്ട പോസ്റ്റിനു താഴെയും ആളുകള്‍ പ്രതിക്ഷേധത്തിന്റെ പൊങ്കാല തീര്‍ത്തിരിക്കുകയാണ് .

നടി ആക്രമിക്കപെട്ട കേസ് അതിന്‍റെ ക്ലൈമാക്സില്‍ എത്തി നില്‍ക്കുമ്പോള്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് എതിര്‍ പക്ഷത്തുള്ള മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കയറിയിറങ്ങുന്നത് കേസിനെ പോലും പ്രതികൂലമായി ബാധിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു .



കേസില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുമ്പോഴാണ് മഞ്ജുവിന്റെ അനവസരത്തിലെ സന്ദര്‍ശനം വിവാദം സൃഷ്ടിച്ചിരിക്കുന്നത് . ഇത്തരം ഒരാക്ഷേപം ദിലീപ് കോടതിയില്‍ പോലും ഉന്നയിച്ചിരുന്നു .

പെട്ടെന്ന് എടുത്തുചാടി മഞ്ജു വന്ന കാര്യം പോസ്റ്റിട്ട മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ പഴിയേറെ കേട്ടുകൊണ്ടിരിക്കുകയാണ് . ഇത്തരം സിനിമാ പ്രമോഷന്‍ വര്‍ക്കിനു മുഖ്യമന്ത്രി നിന്ന് കൊടുക്കരുതായിരുന്നു എന്ന വിമര്‍ശനമാണ് സഖാക്കള്‍ പോലും ഉയര്‍ത്തിയിരിക്കുന്നത് .

ഇതിനിടെ പൊളിഞ്ഞ പടത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം തേടിയാണ് മഞ്ജുവിന്‍റെ സന്ദര്‍ശനം എന്നും വിവാദം ഉയര്‍ന്നു കഴിഞ്ഞു . തിയറ്ററുകള്‍ കാലിയായപ്പോള്‍ ടാക്സ് ഇളവ് നല്‍കി സ്കൂള്‍ കുട്ടികളെ നിര്‍ബന്ധ പൂര്‍വ്വം തിയറ്ററിലേയ്ക്ക് ആകര്‍ഷിക്കാന്‍ നടത്തുന്ന നീക്കമാണ് ഇതെന്നും സംശയം ഉയര്‍ന്നു . സുജാതയ്ക്ക് നികുതി ഇളവ് നല്‍കണമെന്ന ആവശ്യം മഞ്ജു മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു എന്നാണു വിവാദം ഉയരുന്നത് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+