follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മഞ്ജുവാര്യര്‍ - പിണറായി കൂടിക്കാഴ്ച ദിലീപിന് വീണുകിട്ടിയ വടി ! ആ 5 മിനിറ്റ് സന്ദര്‍ശനം തനിക്ക് രക്ഷപെടാന്‍ ധാരാളമെന്ന് താരം ! മഞ്ജു പിടിച്ച പുലിവാല് !

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 11/10/2017

കൊച്ചി: ഉദാഹരണം സുജാത കാണാനെന്ന പേരില്‍ നടി മഞ്ജുവാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത് നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കനുകൂലമായി കോടതിയില്‍ ഉന്നയിക്കാന്‍ ദിലീപ് ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട്.

തന്നെ മനപൂര്‍വ്വമായി കേസില്‍ പ്രതിയാക്കാന്‍ തന്റെ ശത്രുപക്ഷത്തുള്ളവര്‍ സര്‍ക്കാരിനെയും കരുവാക്കിയെന്ന്‍ സ്ഥാപിക്കാന്‍ അനവസരത്തിലെ ഈ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നാണ് ദിലീപിന് അഭിഭാഷകന്‍ നല്‍കിയ നിയമോപദേശമെന്നാണ് സൂചന.മുമ്പ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മഞ്ജുവാര്യര്‍ തന്നെനെ പ്രതിയാക്കാന്‍ വേണ്ടി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചുവെന്ന ആരോപണം പേരെടുത്തുപറഞ്ഞ് ദിലീപ് ഉന്നയിച്ചിരുന്നു. ആ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന മഞ്ജുവാര്യര്‍ - പിണറായി വിജയന്‍ കൂടിക്കാഴ്ച.

മഞ്ജുവിന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാത കാണാന്‍ ക്ഷണിക്കാനാണ് മഞ്ജുവെത്തിയതെന്ന്‍ അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ നിന്നും വ്യക്തമാണ്. എടുത്തുപറയത്തക്ക മേന്മകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത, തിയേറ്ററില്‍ ജനം തിരസ്കരിച്ച ചിത്രം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കത്തക്ക സാഹചര്യം എന്തായിരുന്നു എന്നാണ് ഉയരുന്ന ചോദ്യം.

മഞ്ജു പുതിയ ചിത്രം കാണാന്‍ തന്നെ ക്ഷണിക്കാനെത്തിയെന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മഞ്ജുവും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന ചിത്രവും ഇതോടൊപ്പം ചേര്‍ത്തിരുന്നു.

എന്നാല്‍ ഈ പോസ്റ്റിന് താഴെ പ്രതിഷേധങ്ങളുടെ പൊങ്കാല ആയിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള സഖാക്കള്‍ പോലും മഞ്ജുവിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ നല്ല മനസിനെ മഞ്ജു ദുര്‍വിനിയോഗം ചെയ്യുകയും അദ്ദേഹവുമായുള്ള അടുപ്പം മാര്‍ക്കറ്റ് ചെയ്യുകയുമാണ് മഞ്ജു ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയാണ് ശക്തമായ നടപടിയിലേക്ക് നീങ്ങാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തുടക്കത്തില്‍ തന്നെ കേസിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷണം നടത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് ബോധ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് കേസില്‍ വഴിത്തിരിവായത്.ശക്തമായ സാമ്പത്തിക / സ്വാധീന ഘടകങ്ങള്‍ ഉണ്ടായിട്ടും പ്രതികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കാതെ പോലീസ് മുന്നോട്ട് പോയത് ആഭ്യന്തര വകുപ്പിന് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത നിഷ്പക്ഷതയുടെ മറ്റൊരു ചരിത്രമായിരുന്നു.

എന്നാല്‍ അത് ചിത്രീകരിക്കപ്പെട്ടതും ദിലീപ് ഉള്‍പ്പെടെ പിന്നീട് ആരോപണമായി ഉന്നയിച്ചതും മഞ്ജുവിന്റെ സ്വാധീനം എന്ന നിലയിലായിരുന്നു. അത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നയാളല്ല പിണറായി വിജയനെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്കറിയാം.

എന്നാല്‍ ഇന്നലത്തെ കൂടിക്കാഴ്ച ഇത്തരം ആരോപണങ്ങളെ ഒരു പരിധി വരെ സാധൂകരിക്കുന്നതാണ്. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ അത് നടി ആക്രമിക്കപ്പെട്ട കേസിന്റെ മെറിറ്റിനെപ്പോലും ബാധിക്കുമെന്നതാണ് സ്ഥിതി.

കേസിന്റെ വിചാരണ വേളയില്‍ ദിലീപ് പ്രധാനമായും ഉന്നയിക്കുന്ന ആരോപണം മഞ്ജുവിന്റെ ഈ കൂടിക്കാഴ്ച തന്നെയായിരിക്കും. മുഖ്യമന്ത്രിയുടെ സംശുദ്ധ നിലപാടുകളെയും ഈ സന്ദര്‍ശനം സംശയത്തിന്റെ നിഴലിലാക്കി.

മാത്രമല്ല, മുഖ്യമന്ത്രിയുമായുള്ള അടുപ്പവും സ്വാധീനവും മഞ്ജുവാര്യര്‍ സ്ഥാനത്തും ആസ്ഥാനത്തും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി സിനിമയില്‍ തന്നെ പലര്‍ക്കുമുണ്ട്.

അതേസമയം രാമലീലയുടെ വന്‍ വിജയത്തിന് മുമ്പില്‍ ഉദാഹരണം സുജാതയുടെ ദയനീയ പരാജയമാണ് മഞ്ജുവാര്യരെ ഇത്തരം സാഹചര്യങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇത് കുട്ടികള്‍ക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടിയുള്ള സിനിമ എന്ന പേരില്‍ നികുതി ഇളവ് നേടിയെടുക്കാനും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രം കാണാന്‍ സര്‍ക്കാരിനെക്കൊണ്ട് നിര്‍ദ്ദേശം നല്കിക്കാനുമുള്ള നീക്കമായും വിമര്‍ശിക്കപ്പെടുന്നു.

എന്തായാലും സ്വന്തം ആരാധകര്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മഞ്ജുവാര്യരും അങ്കലാപ്പിലാണ്.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+