Advertisment

സിനിമാ സൈറ്റ് തകർത്ത സംഭവം: വർഗ്ഗീയ മുതലെടുപ്പിനുള്ള സംഘപരിവാർ ശ്രമം- എന്‍വൈസി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌ :- കാലടി മണപ്പുറത്ത് സിനിമാ സൈറ്റ് തകർത്ത സംഭവത്തിലൂടെ സംഘപരിവാർ വർഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എന്‍വൈസി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സൈറ്റ് തകർത്തതിലൂടെ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ മുഖമാണ് പ്രകടമായത്.

Advertisment

സിനിമാ സൈറ്റ് രൂപകൽപ്പന ചെയ്ത സ്ഥലം ക്ഷേത്രത്തിനടുത്താണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് പൊളിച്ചതിന് കാരണമായി സംഘപരിവാർ പറയുന്നത്. കേരളത്തിലും അത്തരം മതവിദ്വേഷ പ്രവർത്തനങ്ങൾ നടത്തുവാനും അതുവഴി രാഷ്ട്രീയ നേട്ടം കൈവരിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തുവാനും ഇവരെ ഒറ്റപ്പെടുത്തുവാനും കഴിയണം. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ട സന്ദർഭവത്തിൽ വർഗ്ഗീയ മുതലെടുപ്പ് നടത്തുവാൻ സിനിമാ സൈറ്റ് ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

മതത്തിന്റെ പേരിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കുന്നവരേയും വർഗ്ഗീയ രാഷ്ട്രീയത്തേയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുവാൻ സിനിമാ പ്രവർത്തകരും സിനിമാലോകവും തയ്യാറാകണമെന്നുംNYC ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്, , വൈസ് പ്രസിഡന്റ്‌ സമദ് താമരകുളം, ട്രഷറർ ഷാജിർ ആലത്തിയൂർ എന്നിവർ ആവശ്യപ്പെട്ടു.

Advertisment