Advertisment

സിനിമ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തിയേറ്റര്‍ ഉടമകളുടെ യോഗം നാളെ ചേരും

New Update

തിരുവനന്തപുരം: സിനിമ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തിയേറ്റര്‍ ഉടമകളുടെ യോഗം നാളെ ചേരും. ഫിലിം ചേബറും നാളെ യോഗം ചേരുന്നുണ്ട്.

Advertisment

publive-image

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പ്രദര്‍ശനം പുനരാരംഭിക്കാന്‍ സാധ്യതയില്ല. ജൂണ്‍ 5ന് റിലീസ് ചെയ്യാന്‍ തയ്യാറായ ചിത്രങ്ങള്‍ ഇല്ലെന്നതാണ് മറ്റൊരു പ്രശ്‌നം. തിയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തിയേറ്റര്‍ ഉടമകള്‍ നല്‍കാനുള്ള 14 കോടിയോളം രൂപ ലഭിക്കാതെ ചിത്രങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്.

വിവിധ അണ്‍ലോക്ക് ഘട്ടങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏകദേശം 10 മാസത്തോളമായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്.

cinema theature open
Advertisment