പ്രണവിന്‍റെ ‘ആദി’ യുടെ ‘ട്രെയിലർ’ എത്തി …

ഫിലിം ഡസ്ക്
Friday, December 22, 2017

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’ യുടെ ട്രെയിലർ പുറത്തിറങ്ങി. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്.

ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ചാണ് ട്രെയിലർ അവസാനിക്കുന്നതും.  അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതമാണ് ട്രെയിലറിന്റെ മറ്റൊരു ആകർഷണം. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.

×