മുണ്ടുടുത്ത് സൂപ്പര്‍ ലുക്കില്‍ കിടിലന്‍ ഡാന്‍സുമായി സൂര്യയും രമ്യ കൃഷ്ണനും; ‘താനാ സേർന്ത കൂട്ടം’ ടൈറ്റിൽ സോങ് ടീസർ

ഫിലിം ഡസ്ക്
Wednesday, January 3, 2018

സൂര്യയുടെ പുതിയ ചിത്രം താനാ സേർന്ത കൂട്ടം ടൈറ്റിൽ സോങ് ടീസർ പുറത്തിറങ്ങി. സൂപ്പര്‍ ലുക്കില്‍ മുണ്ടുടുത്ത് ആടിപ്പാടുകയാണ് സൂര്യ. അതേ ലുക്കിൽ ഡാന്‍സുമായി ഒപ്പം രമ്യ കൃഷ്ണനുമുണ്ട്.യുട്യൂബിൽ തരംഗമാണ് ഈ ഗാനം.

അനിരുദ്ധ് രവിചന്ദറിന്റേതാണ് ഈണം. പാടിയതും അനിരുദ്ധ് തന്നെ. സംവിധായകൻ വിഗ്നേഷ് ശിവനാണു ഗാനരചന.

പാട്ടിന്റെ ടീസർ തന്നെ വൻ ഹിറ്റായിരിക്കുകയാണ്. പാട്ടിന്റെ ഫുൾ വിഡിയോ ഉടൻ പുറത്തിറങ്ങും. കീർത്തി സുരേഷ് ആണു നായിക. ചിത്രം ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങും.

×