Advertisment

എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്, സൂപ്പര്‍ പ്രൗഡ്, എനിക്കുള്ളതെല്ലാം എന്റേത്- ഹണി റോസ്

author-image
മൂവി ഡസ്ക്
Updated On
New Update
honey rose body shaming

ബോഡിഷെയ്‌മിങ് ഏറ്റവുമധികം നേരിടേണ്ടി വന്ന നടിമാരിൽ ഒരാളാണ് ഹണിറോസ്. മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ വന്നപ്പോൾ താൻ നേരിട്ട ദുരനുഭവങ്ങൾ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെ കുറിച്ചും ഹണി റോസ് സംസാരിച്ചു. 

ബോഡി ഷെയ്​മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനില്‍ക്കാനും കഴിയുന്നു. എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഉദ്ഘാടനവേദികളില്‍ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആണ് ഹേറ്റ് കാമ്പയിന്‍ പോലുള്ള നെഗറ്റീവ് സമീപനങ്ങള്‍ കാണുന്നത്. ഫോണിന്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റാവായ അനുഭവങ്ങള്‍ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു.

Advertisment