പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആര്‍.എസ് ശിവാജി അന്തരിച്ചു

New Update
sivaji

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആര്‍.എസ്. ശിവാജി (66) അന്തരിച്ചു. നിരവധി തമിഴ് സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

Advertisment

സഹസംവിധായകന്‍, സൗണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. കൊളമാവു കോകില, ധാരാള പ്രഭു, അന്‍പേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സെപ്റ്റംബര്‍ 1ന് പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനില്‍ അഭിനയിച്ചിരുന്നു. നടനും നിര്‍മാതാവുമായിരുന്ന എം.ആര്‍. സന്താനത്തിന്റെ മകനായി 1956ല്‍ ചെന്നൈയിലാണ് ജനനം. സഹോദരന്‍ സന്താന ഭാരതിയും ചലച്ചിത്ര രംഗത്തുണ്ട്.

Advertisment