Advertisment

ഇനി പഞ്ചായത്തിലേക്ക് വിളിച്ചാൽ മൂന്ന് റിങ്ങിനുള്ളിൽ ഫോൺ എടുക്കണം ! വിളിക്കുന്നയാൾ പറയുന്നത് എഴുതിയെടുക്കണം. വ്യക്തമായി മറുപടി നൽകണമെന്നും നിർദേശം. സംഭാഷണം അവസാനിപ്പിക്കുമ്പോൾ വിളിച്ചയാൾക്ക് നന്ദിയും പറയണം ! പഞ്ചായത്ത് ജീവനക്കാർക്ക് ഫോൺ വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങളുമായി ഡയറക്ടറുടെ സർക്കുലർ

New Update

publive-image

Advertisment

പഞ്ചായത്തുകളിലെ പ്രവർത്തനമികവിനും, അതുവഴി ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭിക്കുന്നതിനും, നടപടികൾ ലഘൂകരിക്കുന്നതിനും, ജീവനക്കാരുടെ മനോഭാവം മാറ്റുന്നതിനുമായി രണ്ടുദിവസം മുൻപ് അതായത് 15/07/2021 ൽ പഞ്ചായത്ത് ഡയറക്ടർ കാര്യാലയം പുറത്തിറക്കിയ സർക്കുലറിലെ വിവരങ്ങളാണ് ഇവിടെ നൽകുന്നത് :

ഈ സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനോടൊപ്പം ഓഫീസിൽ ഫോൺ കൈ കാര്യം ചെയ്യുന്നതിൽ വ്യക്തമായ നിർദ്ദേശങ്ങളും നൽകപ്പെട്ടിരിക്കുന്നു. ഇത് പാലിക്കപ്പെടുന്നു എന്നത് ഓഫീസ് അധികാരി ഉറപ്പാക്കേണ്ടതുമാണ് എന്ന് സർക്കുലർ വ്യക്തമാക്കുന്നു.

01. കഴിയുന്നതും 3 റിംഗിനുള്ളിൽ ഫോൺ എടുക്കേണ്ടതാണ്.

02. ഫോൺ എടുക്കുന്നയാളും വിളിക്കുന്നയാളും അഭിസംബോധന ചെയ്തശേഷം പേര്, ഓഫീസ്, തസ്തിക എന്നതുൾപ്പെടെ സ്വയം പരിചയപ്പെടുത്തേണ്ടതാണ്.

03. വ്യക്തമായി ആവശ്യമായ ഉച്ചത്തിൽ സംസാരിക്കേണ്ടതാണ്.

04. ആവശ്യമെങ്കിൽ മാത്രം സ്പീക്കർ ഫോൺ ഉപയോഗിക്കേണ്ടതാണ്.

05. ഫോൺ സംഭാഷണം നടക്കുമ്പോൾ ആവശ്യമായ നോട്ട് കുറിച്ചെടുക്കേണ്ടതാണ്.

06. ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കേണ്ടതാണ്.

07. ഫോൺ കട്ട് ചെയ്യുന്നതിനുമുമ്പ് വേറെ ആർക്കെങ്കിലും കൈമാറേണ്ടതുണ്ടോ എന്ന് ചോദിക്കേണ്ടതാണ്.

08. വോയ്‌സ് മെയിൽ വന്നിട്ടുണ്ടെങ്കിൽ അതിന് കൃത്യമായ മറുപടി നൽകേണ്ടതാണ്.

09. ഓഫീസിലുള്ളപ്പോൾ മൊബൈൽ ഫോൺ റിംഗിംഗ് ഒഴിവാക്കുകയോ ശബ്ദം താഴ്ത്തിവയ്ക്കുകയോ ചെയ്യുക.കഴിവതും വൈബ്രെഷൻ മോഡ് ഉപയോഗിക്കേണ്ടതാണ്.

10. സംഭാഷണം അവസാനിച്ചു എന്നുറപ്പാക്കിയശേഷം പരസ്പ്പരം നന്ദി അറിയിക്കേണ്ടതാണ്.

ഈ 10 കർശന നിർദ്ദേശങ്ങളാണ് പഞ്ചായത്ത് ഡയറക്ടറുടെ പൂർണ്ണ അധികചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി അനിൽകുമാർ കേരളത്തിലെ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും അയച്ചിരിക്കുന്ന സർക്കുലറിൽ ഉള്ളത്.

publive-image

ഉത്തരവിന്റെ പകർപ്പ് (നിയമവീഥി)

ഇതുപോലെ പഞ്ചായത്തിനുമാത്രമല്ല, പോലീസ് സ്റ്റേഷനുൾപ്പെടെയുള്ള കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും സമാനമായ ഉത്തരവുകൾ അതാതു വകുപ്പുകളുടെ മേധാവികൾ അയച്ചുകൊടുത്തി ട്ടുണ്ട്. ഇവയൊക്കെ പാലിക്കപ്പെടുന്നുണ്ടോ അതോ കേവലം ഉത്തരവുകളായി മാത്രം അവശേഷിക്കുമോ എന്നാണ് അറിയേണ്ടത്. പാലിക്കപ്പെടുന്നുവോ എന്നുറപ്പാക്കേണ്ടത് നമ്മൾ പൗരന്മാരുടെ കടമയാണ്.

നമ്മൾ അറിയണം നമ്മുടെ അവകാശങ്ങളെപ്പറ്റി. ഉദ്യോഗസ്ഥരോ നേതാക്കളോ അവ നമുക്ക് പറഞ്ഞുതരില്ല. സർക്കാർ വകുപ്പുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ ജനങ്ങളാണ് മുൻകൈ എടുക്കേണ്ടത്.

പഞ്ചായത്ത് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിൽനിന്നും മോശമായ അനുഭവം ഉണ്ടാകുന്നപക്ഷം അതിനെതിരേ മേലധികാരികൾക്ക് "സേവനാവകാശനിയമം" അനുസരിച്ച് പരാതി നൽകാൻ ആരും മടിക്കേണ്ടതില്ല. അത് ഓരോ പൗരന്റെയും അവകാശമാണ്. സേവനാവകാശ നിയമത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ എല്ലാ സർക്കാർ ഓഫീസുകളുടെയും ഫ്രണ്ട് ഓഫീസിൽ വലിയ വിശാലമായ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത് ഇനിയെങ്കിലും ശ്രദ്ധിക്കുക ? വായിച്ചു മനസിലാക്കുക ?

voices
Advertisment