Advertisment

പൗരത്വ ഭേദഗതി ബിൽ : ജനകീയ പ്രക്ഷോപത്തിന് മഹല്ല് കമ്മറ്റികൾ മുന്നിട്ടിറങ്ങണം : ഇന്ത്യൻ സോഷ്യൽ ഫോറം

author-image
admin
New Update

അൽഖർജ് : (സൗദി അറേബ്യ) രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ വിവാദ മായ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മഹല്ല് കമ്മറ്റികൾ മുന്നിട്ടിറങ്ങി ശക്ത മായ ജനകീയ പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരളാ സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ മുഹമ്മദ് പ്രസ്താവിച്ചു. അൽ ഖർജ് ബ്ലോക്ക് കമ്മറ്റി പുറത്തിറക്കിയ പുതുവൽസര കലണ്ടർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

Advertisment

publive-image

സാധ്യമായ മാർഗങ്ങളിലൂടെ ജനകീയ രാഷ്ടീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുകയാണി തിന് പരിഹാരം. ഫാസിസം ആവശ്യപ്പെടുന്ന തെളിവുകൾ ശേഖരിക്കാൻ ആരും നേട്ടോട്ടം ഓടരുത്, രേഖകൾ സമർപ്പിച്ചത് കൊണ്ടു മാത്രം നാം രക്ഷപെട്ടാനും പോവുന്നില്ല. അതേ ഊർജവും സമയവും മതിയാവും അവരെ ചെറുത്ത് തോൽപ്പിക്കാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ മുഹമ്മദ് അൽഖർജ് ബ്ലോക്ക് പ്രസി ഡന്റ് മഹ്ജൂബ് കെലോത്തിന് കൈമാറി കലണ്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ സോഷ്യൽ ഫോറം പ്രതിനിധികളായ സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം അഷ്റഫ് വേങ്ങൂർ, അൽഖർജ് ബ്ലോക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് ശൈഖ് മധുര, ജനറൽ സെക്രട്ടറി മുഹമ്മദ്, സെക്രട്ടറി അസീബ് എന്നിവർ പങ്കെടുത്തു

Advertisment