Advertisment

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു ;  കൊൽക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ർ​വീ​സു​കളും അസമിൽ 21 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി 

New Update

ഡൽഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കൊൽക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ർ​വീ​സു​കളും , അസമിൽ 21 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. ഗുവാഹത്തിയിൽ അനശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.

Advertisment

publive-image

ആ​സാ​മി​ലെ നാ​ലി​ട​ങ്ങ​ളി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. ടി​ൻ​സു​കി​യ, ദി​ബ്രു​ഗ​ഡ്, ജോ​ർ​ഹാ​ത് ജി​ല്ല​ക​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കേ​ന്ദ്രം ആ​സാ​മി​ലെ ഗുവാഹത്തി ആയതിനാൽ ന​ഗ​ര​ത്തി​ൽ ക​ര​സേ​ന​യു​ടെ ര​ണ്ട് കോ​ളം ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. 10 ജി​ല്ല​ക​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് മൊ​ബൈ​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ദി​ബ്രു​ഗ​ഡി​ലേ​യും തെ​സ്പു​രി​ലേ​യും ബി​ജെ​പി പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യതായും റിപ്പോർട്ട് ചെയ്യുന്നു. ആ​സാം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ടെ​ലി​യു​ടേ​യും വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ദി​ബ്രു​ഗ​ഡി​ലേ​ക്കും നി​രോ​ധ​നാ​ജ്ഞ നീ​ട്ടി. ത്രി​പു​ര​യി​ലെ കാ​ഞ്ച​ൻ​പു​ർ, മ​നു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ട്ടാ​ളം ഇ​റ​ങ്ങി. അ​യ്യാ​യി​ര​ത്തോ​ളം അ​ർ​ധ​സൈ​നി​ക​രെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലീംലീഗിന്‍റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹർജി സമർപ്പിച്ചത്. മറ്റ് പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്.

105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്ക് ബിൽ പാസായിരുന്നു.

Advertisment