Advertisment

പൗരത്വ ഭേദഗതി ബിൽ - നിര്ഭാഗ്യകരം - റിയാദ് ഓ.ഐ.സി.സി സെൻട്രൽ കമ്മിറ്റി .

author-image
admin
New Update

റിയാദ് : മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ രാജ്യത്തിൻറെ നെഞ്ചു പിളർക്കു കയാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയതിലൂടെ ചെയ്തതെന്ന് ഓ.ഐ.സി സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Advertisment

publive-image

രാജ്യത്തെ ജനങ്ങളെ മതങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ഈ തീരുമാനം നിര്ഭാഗ്യകരമായി പോയി. ഒരു സുപ്രഭാതത്തിൽ രാജ്യത്തെ വലിയൊരു വിഭാഗ ത്തിന്റെ മനസ്സിൽ അന്യതാ ബോധം ഉണ്ടാകുവാനാണ് ഈ തീരുമാനം കാരണമായത്. രാജ്യത്തെ ശിഥിലമാക്കാൻ മാത്രമേ ഈ തീരുമാനം സഹായിക്കൂ എന്ന ഭീതി നില നില്കുന്നു. ഒരു നിയമ നിർമാണത്തിന് മത അടിസ്ഥാനമാക്കുന്നത് എന്തര്ഥത്തി ലാണെന്ന് മനസിലാകുന്നില്ലന്നു സെൻട്രൽ പറഞ്ഞു.

നമ്മുടെ രാജ്യത്തിൻറെ നില നിൽപ്പ് തന്നെ മതേതരത്വമാണ്. എല്ലാവരും ജാതിയും മതവും നോക്കാതെ പരസ്പരം സഹവർത്തിത്തോടെ കഴിഞ്ഞ കാലമുണ്ടായിരുന്നു എന്ന് പറയുന്ന അവസ്ഥയിലേക്ക് നമ്മുടെ രാജ്യം നീങ്ങി കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദുഖകരമാണ്. സംഘപരിവാറിന്റെ അജണ്ടകൾ നടപ്പാക്കുക എന്നുള്ളതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യം സാമ്പത്തികമായി വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കയാണ്.

തൊഴിലില്ലായ്മ രാജ്യത്ത് വർധിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാരായ പട്ടിണി പാവങ്ങളുടെ ഉന്നമനത്തിനു വേണ്ട കാര്യങ്ങളിൽ ഒന്നും തന്നെ ഈ സർക്കാരിന് യാതൊരു താത്പര്യവുമില്ല. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും ആർ .എസ് എസിന്റെ അജണ്ട നടപ്പാക്കുന്നതിനും വേണ്ടി യാണ്‌ ഗവണ്മെന്റ് പൗരത്വ ഭേദഗതി ബില്ലും, എൻ ആർ.സി. യുമൊക്കെ ഇത്ര ധൃതി പിടിച്ചു നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ഇന്ത്യയെ ഇന്ത്യയല്ലാതാകുവാനുള്ള സംഘ് പരിവാർ ശ്രമങ്ങൾക്കെ തിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രയപെട്ടു.

രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോകസഭയിലും, രാജ്യ സഭയിലും ശക്തമായ പോരാട്ടമാണ് കോൺ ഗ്രെസ്സിന്റ നേതാക്കന്മാർ നടത്തിയത്. അവസാന നിമിഷം ബില്ലിനെതിരെ വരെ ശക്തമായ പോരാട്ടം നയിച്ച കോൺഗ്രസിന്റെയും മറ്റു ജനാധിപത്യ പാർട്ടികളുടെയും നേതാക്കന്മാരെ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിനന്ദിക്കുന്നു.

Advertisment