Advertisment

പൗരത്വബിൽ ' യോചിച്ച സമരങ്ങൾ ആവശ്യം ഐ സി എഫ് .

author-image
admin
New Update

റിയാദ്: ഇന്ത്യൻ ഭരണ ഘടനയുടെ മൗലിക അവകാശങ്ങളെ തന്നെ ഇല്ലാതാക്കുന്നതും ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ സൽപ്പേര് കളങ്കപ്പെടുത്തുന്നതുമായ ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കാനുള്ള ഫാസിസ്റ്റ് സർക്കാർ നീക്കത്തിനെതിരെ ഇന്ത്യയൊ ട്ടുക്കും നടക്കുന്ന സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങൾ പ്രതീക്ഷകൾ നൽകുന്നതാണെന്നും കക്ഷി രാഷ്ട്രീയ ചിന്തകളും മതപരമായ വേർതിരിവുകളും ആശയപരമായ ഭിന്നതകളും മാറ്റിവെച്ച് ഐക്യത്തോടെ രാജ്യതാല്പര്യം മുൻനിർത്തി ഒന്നിച്ചു പോരാടാനുള്ള നല്ല നീക്കങ്ങളെ ഒന്നിച്ച് ഏറ്റെടുത്ത് കേരളം രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകായാവണമെന്ന് ഐ .സി .എഫ് സെൻട്രൽ പ്രൊവിൻസ് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

publive-image

അബ്ദുൽനാസർ അഹ്സനി അധ്യക്ഷതവഹിച്ചു. പ്രൊവിൻസിനു കീഴിലുള്ള അഞ്ച് സെൻട്രൽ കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത പരിപാടി നാഷനൽ ഫിനാൻസ് സെക്രട്ടറി അബുബക്കർ അൻവരി ഉദ്ഘാടനം ചെയ്തു. അബ്ദുൽറഹീം കോട്ടക്കൽ സ്വാഗതവും ഇഹ്തിഷാം തലശ്ശേരി നന്ദിയും പറഞ്ഞു

Advertisment