Advertisment

ഓട്ടോസ്റ്റാൻഡിലെ അടിപിടിക്കേസ്‌ ; പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച സിഐടിയു യൂണിയൻ പ്രസിഡന്റ് വീട്ടിനുള്ളിൽ ജീവനൊടുക്കി

New Update

തിരുവനന്തപുരം :  ഓട്ടോസ്റ്റാൻഡിലെ അടിപിടിക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച സിഐടിയു യൂണിയൻ പ്രസിഡന്റ് വീട്ടിനുള്ളിൽ ജീവനൊടുക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻപിലെ പ്രീപെയ്ഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കരിമഠം കോളനി ടിസി 323–19‌/42ൽ ബിജു(42)വാണു മരിച്ചത്.

Advertisment

publive-image

യൂണിയനിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ, ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു കുടുംബ വീട്ടിലെ ഒഴിഞ്ഞ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ നിന്നുണ്ടായ പീഡനവും യൂണിയനിൽ നിന്നു പുറത്താക്കിയതിന്റെ വിഷമവും ആത്മഹത്യയിലേക്കു നയിച്ചെന്നാണു ബന്ധുക്കളുടെ ആരോപണം.

പരാതി നൽകുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും ഇവർ പറഞ്ഞു. ശനിയാഴ്ച രാത്രിയാണു ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജുവും യൂണിറ്റ് സെക്രട്ടറി അനിലും ചേർന്നു മറ്റൊരു തൊഴിലാളിയായ രാജനെ മർദിച്ചെന്നായിരുന്നു പരാതി. അനിലിനെ അന്നു തന്നെ ജാമ്യത്തിൽ വിട്ടു.

ജാമ്യക്കാർ എത്താത്തതിനാൽ ബിജുവിനെ വിട്ടില്ല. രാത്രി ലോക്കപ്പിൽ കഴിഞ്ഞ ബിജുവിനെ ഞായർ രാവിലെ മക്കളുമൊത്തു ഭാര്യ എത്തിയാണു ജാമ്യത്തിലെടുത്തത്.ഓട്ടോസ്റ്റാൻഡിൽ മൂന്നു തവണ സംഘട്ടനം നടന്നിരുന്നു. സിഐടിയു നേതാക്കളായ ബിജുവും അനിലുമായിരുന്നു എല്ലാ കേസിലും പ്രതിസ്ഥാനത്ത്.

Advertisment